മലയാളി സംഗീതാസ്വാദകരുടെ ഹൃദയതാളങ്ങൾ കീഴടക്കി ‘ഒരുത്തി’ ഗാനം; വൈറൽ ഗാനത്തിനൊപ്പം ഏറ്റ് പാടി പ്രേക്ഷകരും

December 13, 2021

ചില പാട്ടുകൾ അങ്ങനെയാണ്.. ഒരിക്കൽ കേട്ടാൽ അത് ഹൃദയത്തിലേക്ക് ആഴത്തിൽ പതിഞ്ഞിറങ്ങും. അത്തരത്തിൽ പാട്ട് പ്രേമികളുടെ മുഴുവൻ ഹൃദയതാളങ്ങൾ കീഴടക്കുകയാണ് മ്യൂസിക്കൽ ആൽബം ‘ഒരുത്തി അനുരാഗം’. മലയാളിയുടെ നൊസ്റ്റാൾജിയയുടെ ഓർമ്മകളിലേക്ക് ഒരു കൂട്ടം പുതുമുഖങ്ങളുടെ കൂട്ടായ്മയിൽ പുറത്ത് ഇറങ്ങിയ ആൽബം സംവിധാനം ചെയ്തിരിക്കുന്നത് ജിതിൻ ജോർജ് സേവിയർ ആണ്.

അവനിർ ടെക്നോളജി എന്ന യൂട്യൂബ് ചാനലിൽ റിലീസ് ആയി ഇതിനോടകം ചർച്ച ആയ ആൽബം ഒരു ആർട്സ് ദിവസം കോളജിൽ നടക്കുന്ന ജോമോന്റെയും സോയയുടെയും പ്രണയത്തിന്റെ കഥയാണ് പറയുന്നത്. ജോമോനായി പ്രണവ് രാധാകൃഷ്ണനും, സോയ ആയി സോനാ രാജനും അഭിനയിച്ചിരിക്കുന്നു. ഒപ്പം മികച്ച ടെക്നിക്കൽ ഡിപ്പാർട്മെന്റിന്റെ ടീം വർക്കിൽ മിനിമൽ ബഡ്ജറ്റിൽ ഒരു ദിവസം കൊണ്ട് ഷൂട്ട്‌ ചെയ്ത് തീർത്ത ഈ മ്യൂസിക്കൽ ആൽബം പാടിയതും മ്യൂസിക്ക് ചെയ്തതും നിതിൻ കെ ശിവയാണ്. ഗാനത്തിന്റെ വരികൾ ഒരുക്കിയത് ഹ്യൂമൻ സിദ്ധിഖ് ആണ്.

ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിവേക് ടിവി യും, എഡിറ്റിംഗ് അർജുൻ സുരേഷും , ആർട്ട്‌ ഡയറക്ഷൻ നളിനി ശ്യാംമും, ദൃശ്യത്തിന്റെ DI & ടൈറ്റിൽ അനിമേഷൻ തയാറാക്കിയിരിക്കുന്നത് ശ്രീരാഗ് സജിനി ബാബുവും ചേർന്നാണ്. പാട്ടിനോട്‌ ചേർന്ന കൊറിയോഗ്രാഫി ഡിസൈൻ സുചിത്ത് ചെല്ലപ്പനും വൈശാഖ് വൈഖയും, മനീഷ് കുമാർ എം എസും കൂടിയാണ് ഒരുക്കിയിരിക്കുന്നത്. യൂട്യൂബ് കൂടാതെ സ്പോട്ടിഫൈ, ഹങ്കാമ, ആമസോൺ മ്യൂസിക് എന്നീ പ്ലാറ്റ്ഫോമുകളിലും ഒരുത്തി അനുരാഗം ആസ്വദിക്കാവുന്നതാണ്.

Story highlights: Oruthi Anuragam Music Video