പാഴ്‌വസ്തുക്കൾ കൊണ്ട് ജീപ്പ്, പകരം ബൊലേറോ വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര

December 23, 2021

മഹാരാഷ്ട്രയിലെ ദേവ് രാഷ്ട്ര സ്വദേശിയാണ് ദത്താത്രയ ലോഹാർ. ഇരുമ്പുപണി ചെയ്ത് ജീവിക്കുന്ന ലോഹറിനെത്തേടിയെത്തിയ വൻ ഓഫറാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളുടെ ശ്രദ്ധ കവരുന്നത്. പാഴ്‌വസ്തുക്കൾ ചേർത്ത് ഒരുക്കിയ നാല് ചക്രമുള്ള വാഹനത്തിന് ലഭിച്ചത് വൻ സ്വീകാര്യതയാണ്. ഈ വാഹനം നൽകിയാൽ പകരം ബൊലോറോ സമ്മാനിക്കാം എന്ന് പറഞ്ഞ് മുന്നോട്ട് വന്നിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര.

വാഹനത്തിന്റെ പ്രവർത്തനം വിശദീകരിക്കുന്നതിന്റെ ഭാഗമായി പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നാല് ചക്രങ്ങളുള്ള മറ്റൊരു വാഹനം നിർമ്മിച്ചാണ് ലോഹാർ ആനന്ദ് മഹീന്ദ്രയെ അത്ഭുതപ്പെടുത്തിയത്. 60,000 രൂപ മുതൽമുടക്കിൽ നിർമിച്ച വാഹനം സാധാരണ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്ന രീതിയിലാണ് പ്രവർത്തിപ്പിക്കുന്നത്. പഴയ വാഹനങ്ങളുടെ സാധനങ്ങൾ ഉപയോഗിച്ചാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്. കാഴ്ചയിൽ ജീപ്പിനെ ഓർമിപ്പിക്കുന്ന രീതിയിലാണ് ഈ വാഹനത്തിന്റെ രൂപം.

Read also; ക്രിസ്‌മസ്‌ ആഘോഷത്തിനൊരുങ്ങി ലോകജനത; കൗതുകമായി ലോകത്തിലെ ആദ്യത്തെ ക്രിസ്‌മസ്‌ കാർഡിന്റെ ചിത്രങ്ങൾ

അതിന് പുറമെ ലോഹാറിന്റെ വാഹനത്തെ പരിചയപ്പടുത്തുന്ന വിഡിയോയും ആനന്ദ് മഹീന്ദ്ര സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം മാനദണ്ഢങ്ങളൊന്നും പാലിക്കാതെയാണ് ലാഹോർ വാഹനം ഒരുക്കിയിരിക്കുന്നത്. നിയമവ്യവസ്ഥകൾ പാലിക്കാത്തതുകൊണ്ട് ഈ വാഹനം അധികം നിരത്തിൽ ഓടിക്കാൻ കഴിയില്ല, എങ്കിലും നമ്മുടെ ആളുകളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും വിഡിയോ പങ്കുവെച്ചുകൊണ്ട് ആനന്ദ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

story highlights: maharashtra man built a 4 wheeler that impressed anand mahindra