അതിസാഹസിക രംഗങ്ങളുമായി ഫഹദ് ഫാസിൽ, എ ആർ റഹ്‌മാന്റെ മാന്ത്രിക സംഗീതവും- ‘മലയൻകുഞ്ഞ്’ ട്രെയ്‌ലർ

December 25, 2021

മഹേഷ് നാരായണന്റെ തിരക്കഥയിൽ ഫഹദ് ഫാസിലിനെ നായകനാക്കി സജിമോൻ പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മലയൻകുഞ്ഞ്.  രജിഷാ വിജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകനും ഫഹദിന്റെ പിതാവുമായ ഫാസിലാണ്. മഹേഷ് ആദ്യമായി ഛായാഗ്രാഹകനാകുന്ന ചിത്രം കൂടിയാണ് മലയൻ കുഞ്ഞ്. ചിത്രത്തിന്റെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ എത്തി.

എ ആർ റഹ്മാന്റെ മാന്ത്രിക സംഗീതവും ഫഹദ് ഫാസിലിന്റെ അതിസാഹസിക രംഗങ്ങളുമാണ് ട്രെയിലറിൽ മികവാർന്ന നിൽക്കുന്നത്.  ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും രഞ്ജിത് അമ്പാടി മേക്കപ്പും ധന്യാ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. വിഷ്ണു ഗോവിന്ദ്- ശ്രീശങ്കര്‍ ടീമാണ് സൗണ്ട് ഡിസൈൻ. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സെഞ്ച്വറി ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

Read More: ‘കെ പി സുനന്ദ, കീ ജയ്’- മഞ്ജുവാര്യർക്ക് രസകരമായ യാത്രയയപ്പ് ഒരുക്കി വെള്ളരിക്കാ പട്ടണം ടീം

അതേസമയം ഫഹദിന്റേതായി അണിയറയിൽ ഒരുങ്ങുന്നത് നിരവധി ചിത്രങ്ങളാണ്. പുഷ്പ 2,  പാച്ചുവും അത്ഭുതവിളക്കും തുടങ്ങി നിരവധി ചിത്രങ്ങളും ഫഹദിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതേസമയം, മലയൻകുഞ്ഞ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ഫഹദ് ചികിത്സയിലായിരുന്നു. സാഹസിക രംഗങ്ങളുള്ളതുകൊണ്ടുതന്നെ വളരെയേറെ പ്രതീക്ഷ ചിത്രം സമ്മാനിക്കുന്നുണ്ട്.

Story highlights- malayankunju trailer