‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ മലയാളം വേർഷനിൽ ഇല്ലാതെപോയ മാമുക്കോയയുടെ രംഗം- ഡിലീറ്റഡ് സീൻ പ്രേക്ഷകരിലേക്ക്

December 22, 2021

മോഹൻലാൽ അഭിനയിച്ച ഇതിഹാസ ചിത്രമായ മരക്കാർ, അറബിക്കടലിന്റെ സിംഹം ഡിസംബർ 2നാണ് പ്രേക്ഷകരിലേക്ക് എത്തിയത്. സംവിധായകൻ പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ബോക്സ്ഓഫീസിൽ മികച്ച അഭിപ്രായം നേടുന്ന ചിത്രം ആമസോൺ പ്രൈമിലും റിലീസിനെത്തിയിട്ടുണ്ട്.

ഇപ്പോഴിതാ, ചിത്രത്തിലെ ഒരു ഡിലീറ്റഡ് രംഗം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. മാമുക്കോയ, മോഹൻലാൽ, സിദ്ധിഖ് തുടങ്ങിയവർ തമ്മിലുള്ള ഒരു രസകരമായ സംഭാഷണ രംഗമാണ് പുറത്തുവിട്ടിരിക്കുന്നത്. മലയാളം വേർഷനിൽ മാത്രമില്ലാതിരുന്ന രംഗത്തിന്റെ മേക്കിംഗ് വിഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

 മോഹൻലാൽ, പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെൽവൻ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

Read More: ക്രിസ്മസ് മേളവുമായി മിന്നൽ മുരളിയിലെ ആഘോഷ ഗാനം- വിഡിയോ

മലയാള ഭാഷായിൽ നിന്നും ഒരുങ്ങിയ ഐതിഹാസിക ചരിത്രപരമായ യുദ്ധ ചിത്രമാണ് മരക്കാർ. പതിനാറാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ, പോർച്ചുഗീസ് അധിനിവേശത്തിനെതിരെ മലബാർ തീരത്തെ പ്രതിരോധിക്കാൻ യുദ്ധം നയിച്ച പേരുകേട്ട സാമൂതിരിയുടെ നാവിക കമാൻഡറായ കുഞ്ഞാലി മരക്കാർ നാലാമന്റെ കഥയാണ് ചിത്രം പറയുന്നത്.

Story highlights- marakkar arabikkadalinte simham deleted scene