കുറച്ച് ഹിന്ദിയൊക്കെ പഠിച്ചെടുത്തിട്ടാണ് ഈ ആനപാപ്പാന്റെ വരവ്; വിഡിയോ

December 5, 2021

അതിശയിപ്പിക്കുന്ന ആലാപന മികവിനൊപ്പം അല്പം കുസൃതിയും കുറുമ്പുമായി എത്തുന്ന മേഘ്‌നക്കുട്ടിയുടെ പാട്ടുകൾക്കായി കാത്തിരിക്കാറുണ്ട് ടോപ് സിംഗർ ആരാധകർ. ഓരോ തവണയും രസകരമായ പാട്ടുകളുമായി എത്തുന്ന ഈ കുഞ്ഞുമോൾ വസ്ത്രധാരണത്തിലും ഏറെ ശ്രദ്ധിക്കാറുണ്ട്. ഓരോ പാട്ടിനും ചേർന്ന കോസ്റ്റൂമാണ് മേഘ്‌നക്കുട്ടി ധരിക്കുക. ആനപാപ്പാൻ അയ്യപ്പൻ നായരായാണ് ഇത്തവണ മേഘ്‌നക്കുട്ടി പാട്ടുവേദിയുടെ ഹൃദയം കവരുന്നത്. ഗജകേസരിയോഗം എന്ന ചിത്രത്തിലെ ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രമായാണ് ഈ കുഞ്ഞുമിടുക്കി വേദിയിൽ എത്തുന്നത്.

ചിത്രത്തിലെ ആനച്ചന്തം എന്ന പാട്ടിനായാണ് മേഘ്നകുട്ടി ആനപാപ്പാനായി വേഷം ധരിച്ചെത്തിയത്. വളരെ മനോഹരമായി പാട്ട് പാടുന്ന മേഘ്‌നക്കുട്ടി പാട്ടിനിടയിലെ ഡയലോഗുകളും രസകരമായി പറയുന്നുണ്ട്. പാട്ടിന് ശേഷം ജഡ്ജസ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് കുറുമ്പ് നിറഞ്ഞ വർത്തമാനങ്ങളും സമ്മാനിക്കുന്നുണ്ട് ഈ കൊച്ചുമിടുക്കി. പാട്ടിനൊപ്പം അല്പം ഹിന്ദിയും കൂടി പഠിച്ചെടുത്താണ് ഇത്തവണ മേഘ്‌ന പാട്ടുവേദിയിൽ ചിരി നിറയ്ക്കുന്നത്.

കുഞ്ഞുകുരുന്നുകളുടെ പാട്ടിനൊപ്പം മനോഹരമായ വർത്തമാനങ്ങളും രസകാഴ്ചകളുമായി എത്തുന്ന ടോപ് സിംഗറിലെ ഓരോ എപ്പിസോഡുകളും പ്രേക്ഷകരിൽ സന്തോഷം നിറയ്ക്കാറുണ്ട്. കുരുന്നുകളുടെ പാട്ടിനൊപ്പം ജഡ്ജസിന്റെ പാട്ടും വർത്തമാനങ്ങളുമൊക്കെ ഈ വേദിയെ കൂടുതൽ സംഗീതാത്മകമാക്കി മാറ്റുന്നു. സംഗീതപ്രേമികൾ കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾക്ക് പുറമെ ദൃശ്യമികവുകൊണ്ടും ടോപ് സിംഗർ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി നിൽക്കുന്നു.

Story highlights; Meghna cute perfomance