ഗ്രാമീണഭംഗിയും സസ്പെൻസുമായി മേപ്പടിയാൻ- ട്രെയ്‌ലർ എത്തി

ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് മേപ്പടിയാൻ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചിത്രീകരിച്ച സിനിമ നിർമിച്ചിരിക്കുന്നതും ഉണ്ണി മുകുന്ദനാണ്. ആദ്യമായി ഉണ്ണി മുകുന്ദൻ നിർമാതാവാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വിഷ്ണു മോഹൻ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയ്‌ലർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.
ചിത്രത്തിന് വേണ്ടിയുള്ള ഉണ്ണി മുകുന്ദന്റെ മേക്കോവർ സിനിമ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഞ്ജു കുര്യൻ നായികയായി വേഷമിടുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്, വിജയ് ബാബു, കലാഭവൻ ഷാജോൺ എന്നിവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രം കൂടിയാണ് മേപ്പടിയാൻ.
Read Also: എം.ജയചന്ദ്രന്‍റെ സംഗീതത്തിൽ മേരി ആവാസ് സുനോയിലെ ‘ഈറൻനിലാ’- മനോഹര ഗാനം
അതേസമയം ഉണ്ണി മുകുന്ദന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് ‘ബ്രൂസ് ലീ’. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം 25 കോടിയോളം മുതൽ മുടക്കിലാണ് ഒരുങ്ങുന്നത്. മാസ് ആക്ഷൻ എന്റർടൈനർ നിർമിക്കുന്നത് ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ആണ്. പുലിമുരുകൻ, മധുരരാജ എന്നീ സിനിമകൾക്ക് ശേഷം ഉദയകൃഷ്ണ രചനയും ഷാജികുമാർ ഛായാഗ്രഹണവും നിർവഹിക്കുന്ന വൈശാഖ് ചിത്രം കൂടിയാണ് ‘ബ്രൂസ് ലീ’. അതേസമയം മല്ലു സിംഗ് കഴിഞ്ഞ് 8 വർഷത്തിന് ശേഷം വൈശാഖ്- ഉണ്ണിമുകുന്ദൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ബ്രൂസ് ലീ’.
Story highlights- meppadiyan trailer