അനശ്വര രാജൻ നായികയായെത്തുന്ന ‘മൈക്ക്’- നിർമാതാവായി ജോൺ എബ്രഹാം

ബോളിവുഡ് താരം ജോൺ എബ്രഹാം നിർമിക്കുന്ന പുതിയ ചിത്രമാണ് മൈക്ക്. മലയാളത്തിൽ ആദ്യമായി താരം നിർമിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. അനശ്വര രാജൻ ആണ് നായികയായി എത്തുന്നത്. പുതുമുഖമായ രഞ്ജിത്ത് സജീവ്, അനശ്വര രാജൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധാനം നിർവഹിക്കുന്നത് വിഷ്ണു ശിവപ്രസാദ്.
ചിത്രം മൈസൂരിൽ ഒക്ടോബർ 20 ന് ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ‘മൈക്ക്’ ജോൺ എബ്രഹാം എന്റർടൈൻമെന്റിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. മൈസൂർ, കട്ടപ്പന, വൈക്കം, ധർമ്മശാല തുടങ്ങി വിവിധ സ്ഥലങ്ങളിൽ സിനിമ ചിത്രീകരിക്കും.
Read More: ‘ലൂസിഫറി’ന്റെ ഓർമയിൽ പൃഥ്വിരാജ്, ‘എമ്പുരാനെ’ അന്വേഷിച്ച് ആരാധകർ
അഭിനേതാക്കളായ ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിറാം, സിനി എബ്രഹാം എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ആഷിക് അക്ബർ അലി തിരക്കഥ രചിച്ചിരിക്കുന്നു. വിവേക് ഹർഷൻ എഡിറ്ററാണ്. സംഗീതം നൽകിയിരിക്കുന്നത് രാധൻ. രഞ്ജിത്ത് കലാസംവിധാനവും റോണക്സ് സേവ്യർ മേക്കപ്പും നിർവഹിക്കുന്നു.
Story highlights- mike movie firstlook poster