ഇടിമിന്നൽ പ്രകടനവുമായി ടൊവിനോ തോമസ് -‘മിന്നൽ മുരളി’ ബോണസ് ട്രെയ്ലർ

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ സിനിമയായ മിന്നൽ മുരളി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്യുന്നത്. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്. ഗോദ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ്- ടൊവിനോ തോമസ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്ലർ എത്തി. ബോണസ് ട്രെയ്ലറാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.
അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത്. സമീർ താഹിറാണ് ക്യാമറ. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് ഷാൻ റഹ്മാനാണ്. ടൊവിനോയ്ക്കും ഗുരു സോമസുന്ദരത്തിനും പുറമെ അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
Read More: കാത്തിരിപ്പിനൊടുവിൽ ചരിത്ര വിസ്മയമാകാൻ മരക്കാർ എത്തുന്നു- ട്രെയ്ലർ എത്തി
വി എഫ് എക്സിനും സംഘട്ടനങ്ങൾക്കും വലിയ പ്രാധാന്യമുള്ള ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ എന്നെ ചിത്രങ്ങളിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ് ഒരുക്കുന്നത്. മൂന്നുവർഷമായി ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ.
Story highlights- minnal murali bonus trailer