ഇത് ബേസിൽ ജോസഫ് ബ്രില്യൻസ്; മിന്നൽ മുരളിയിലെ ശ്രദ്ധിക്കാതെപോയ ചില രംഗങ്ങൾ, വിഡിയോ
സിനിമ ആരാധകരിൽ ആവേശം നിറച്ചുകൊണ്ടാണ് മിന്നൽ മുരളി എത്തിയത്. നായകൻ ടൊവിനോ തോമസും പ്രതിനായകൻ ഗുരു സോമസുന്ദരവുമടക്കമുള്ളവർ ഏറെ പ്രശംസിക്കപ്പെടുമ്പോൾ സംവിധായകൻ ബേസിൽ ജോസഫിന്റെ ചില ബ്രില്യൻസുകളാണ് ചലച്ചിത്രപ്രേമികൾക്കിടയിൽ ചർച്ചയാകുന്നത്. ആദ്യ കാഴ്ചയിൽ ശ്രദ്ധിക്കാതെപോകുന്നതും എന്നാൽ ചിത്രത്തിന് കൂടുതൽ കരുത്ത് പകർന്നതുമായ സംവിധായകന്റെ മികവിനെ പ്രശംസിക്കുന്ന വിഡിയോ സൈബർ സുഹൃത്തുക്കളാണ് പങ്കുവെച്ചിരിക്കുന്നത്.
കുറുക്കൻ മൂല എന്ന ഗ്രാമത്തിൽ മാത്രം കാണുന്ന ചില ബ്രാൻഡുകളാണ് ഇതിൽ ഏറ്റവും രസകരമായ ഒന്ന്. പെപ്സി പെസ്‌പിയായും, പ്യൂമ പോമയായും അഡിഡാസ് അബിഡാസ് ആയുമൊക്കെ ഇവിടെ മാറുന്നുണ്ട്. ഇതിന് പുറമെ ഇവിടുത്തെ വാഹനങ്ങൾക്ക് കെ എം (കുറുക്കൻ മൂല) എന്നാണ് രജിസ്‌ട്രേഷനും നൽകിയിരിക്കുന്നത്. ഇത്തരത്തിലുള്ള സംവിധായകന്റെ നിരവധി മികവുകൾ വെളിപ്പെടുത്തുന്നുണ്ട് ഈ വിഡിയോയിൽ.
Read also; തകർന്നുവീണ കെട്ടിടങ്ങൾക്കടിയിൽ മാഡിക്സ് കഴിഞ്ഞത് 9 ദിവസം; ജീവൻ രക്ഷിച്ച് ജിബ്‌സൺ
അതേസമയം നെറ്റ്ഫ്ലിക്സ് റിലീസായി പ്രേഷകരിലേക്കെത്തിയ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകും എന്ന തരത്തിലും വാർത്തകൾ പുറത്തുവരുന്നുണ്ട്. ഇടിമിന്നലേറ്റ് അമാനുഷീക ശക്തി ലഭിക്കുന്ന രണ്ട് പേരുടെയും അവരെ ചുറ്റിപ്പറ്റിയുള്ള ആളുകളിലൂടെയും മിന്നൽ മുരളി മുന്നോട്ട് പോകുന്നത്. അജു വർഗീസ്, ബൈജു. ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.
Story highlights: Minnal Murali hidden details