ഈജിപ്ഷ്യൻ രാജാവിന്റെ 3500 വർഷം പഴക്കമുള്ള മമ്മി ആദ്യമായി ഡിജിറ്റലായി തുറന്നപ്പോൾ..

December 29, 2021

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈജിപ്തിൽ നിന്നും ധാരാളം മമ്മികൾ ശേഖരിക്കപ്പെടുന്നുണ്ട്. പലതും മണ്ണിനുള്ളിൽ നിന്നും ലഭിച്ച അതെ സ്ഥിതിയിൽ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. ഏതാനും നാളുകൾക്ക് മുൻപ് 2,500 വർഷം പഴക്കമുള്ള ഒരു മമ്മിയെ ലഭിച്ചത് ലോകമെമ്പാടും കോളിളക്കം സൃഷ്ടിക്കുന്ന ഒരു വാർത്തയായിരുന്നു.

തത്സമയമായി ലോകത്തിന് മുന്നിലാണ് ഇത് തുറന്നത്. എന്നാൽ ഇപ്പോഴിതാ, വേറിട്ട രീതിയിൽ ഈജിപ്തിൽ ഒരു സീലിംഗ് നടന്നു. ഇത് തത്സമയമായിരുന്നില്ല എന്നുമാത്രമല്ല കൂടാതെ ഗവേഷകർക്ക് പുരാതന പുരാവസ്തുവുമായി നേരിട്ട് ബന്ധമൊന്നും സൃഷ്ടിക്കേണ്ടിയും വന്നില്ല.

ഈജിപ്ഷ്യൻ ഫറവോൻ അമെൻഹോട്ടെപ്പിന്റെ അതീവ സുരക്ഷയോടെ സംരക്ഷിച്ചിരിക്കുന്ന മമ്മി ശരീരം ഹൈടെക് സ്കാനറുകൾ ഉപയോഗിച്ച് ഡിജിറ്റലായാണ് അഴിച്ചുനോക്കിയത് . ഇതുവരെ ലോകത്ത് സംഭവിക്കാത്തൊരു കാര്യമായിരുന്നു ഇത്.

അലങ്കരിച്ച പുറംചട്ടയും ജീവൻ തുടിക്കുന്ന മുഖംമൂടിയും കാരണം ഫറവോന്റെ ശരീരത്തിൽ തൊടാൻ ഗവേഷകർ വിസമ്മതിച്ചതിനാൽ സ്കാനറുകൾ ഉപയോഗിച്ച് ഇത് അഴിച്ചുമാറ്റാൻ തീരുമാനിക്കുകയായിരുന്നു. ശവപ്പെട്ടിയിൽ വർണ്ണാഭമായ കല്ലുകളും അലങ്കാരങ്ങളും ഉണ്ടായിരുന്നു.

Read Also: ‘ചിത്തിരത്തോണിയിൽ അക്കരെപോകാൻ..’- ഹൃദയംകവർന്ന് ശ്രീഹരിയുടെ ആലാപനം

പുതിയ കമ്പ്യൂട്ടർ ടോപ്പോഗ്രഫി (സിടി) സ്കാനിംഗ് സാങ്കേതികവിദ്യയുടെ സഹായത്തോടെ മമ്മി സ്കാൻ ചെയ്തു. ലയറുകൾക്ക് അപ്പുറം കാണാൻ ആളുകളെ സഹായിക്കുന്ന ഒരു സാങ്കേതിക വിദ്യ ആയിരുന്നു ഇത്.

Story highlights- 3,500-year-old mummy of Egyptian king ‘digitally unwrapped’