എല്ലാവരും കാത്തിരിക്കുന്ന കോമ്പോ- ‘നൻപകൽ നേരത്ത് മയക്കം’ ലൊക്കേഷൻ ചിത്രം ശ്രദ്ധനേടുന്നു

December 11, 2021

നടൻ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന വരാനിരിക്കുന്ന ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ പൂർത്തിയായി. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇപ്പോഴിതാ, ഒരു ലൊക്കേഷൻ ചിത്രം പുറത്തുവിട്ടിരിക്കുകയാണ്. ‘മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും, നാമെല്ലാവരും കാത്തിരിക്കുന്ന കോമ്പോ എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത് കാണാൻ പ്രേക്ഷകർ ആവേശഭരിതരാണ്. അതുകൊണ്ടുതന്നെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രം വളരെയേറെ പ്രതീക്ഷയാണ് പകരുന്നത്. അടുത്തിടെ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ടൈം ലൂപ്പ് ചിത്രമായ ‘ചുരുളി’ പ്രേക്ഷകരിൽ നിന്ന് വളരെയധികം പ്രശംസ നേടിയിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ മുൻ ചിത്രമായ ‘ആമേൻ’, ‘ജല്ലിക്കട്ട്’ എന്നിവയെല്ലാം ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിലുണ്ട്.

Read More: ‘കാൻസർ അവന്റെ ആന്തരീകാവയവങ്ങളെ ഏതാണ്ട് മുഴുവനായും കാർന്നു തിന്നു കഴിഞ്ഞിരുന്നു’- വളർത്തുനായയെ കുറിച്ച് ബെന്യാമിന്റെ ഉള്ളുതൊടുന്ന കുറിപ്പ്

ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും എത്തുന്ന ചിത്രം നൻപകൽ നേരത്ത് മയക്കം പ്രഖ്യാപനം മുതൽക്കേ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ചിത്രീകരണം പൂർത്തിയാക്കിയ സിനിമ പഴനി, വേളാങ്കണ്ണി തുടങ്ങി തമിഴ് നാടിൻറെ ചില ഭാഗങ്ങളിലായി 28 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. മമ്മൂട്ടിക്കൊപ്പം അശോകനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അമരത്തിന് ശേഷം മമ്മൂട്ടിയും അശോകനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

Story highlights- nanpakal nerathu mayakkam location photo