‘ഞാൻ നസ്രിയ നാസിം, ഹലോ ആരാണ്?..’- ശ്രദ്ധനേടി പ്രിയതാരത്തിന്റെ കുട്ടിക്കാല വിഡിയോ

December 16, 2021

മലയാളത്തിന്റെയും തമിഴകത്തിന്റെയും പ്രിയ നായികയാണ് നസ്രിയനാസിം. വിവാഹശേഷം നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് നടി. രണ്ടാം വരവിൽ തെലുങ്കിലേക്കും ചേക്കേറിയിരിക്കുകയാണ് നസ്രിയ. കുട്ടിക്കാലം മുതൽ ക്യാമറക്ക് മുന്നിൽ നിന്നാണ് നസ്രിയ വളർന്നത്. വിദേശത്ത് ജനിച്ചു വളർന്ന നസ്രിയ അവിടെ ടെലിവിഷൻ പരിപാടികൾ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ, ചെറുപ്പത്തിൽ നസ്രിയ അവതരിപ്പിച്ച ഒരു പരിപാടിയുടെ വിഡിയോ ശ്രദ്ധനേടുകയാണ്.

തട്ടമണിഞ്ഞ് ഒരു ഖുർആൻ ക്വിസ് ഫോൺ ഇൻ പരിപാടിയുടെ അവതാരകയായി നസ്രിയ എത്തിയപ്പോഴുള്ള വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. കുസൃതി നിറഞ്ഞ സംസാരത്തിലൂടെ ചെറുപ്പത്തിൽ തന്നെ നടി ആരാധകരെ സൃഷ്ടിച്ചിരുന്നു എന്ന് വിഡിയോ കാണുമ്പോൾ മനസിലാകും.

മലയാള സിനിമയിലേക്ക് ബാലതാരമായി കടന്നുവന്ന നടിയാണ് നസ്രിയ. പിന്നീട് നായികയായി നിറസാന്നിധ്യമായി മാറിയ താരം, വിവാഹശേഷം ചെറിയൊരു ഇടവേളയെടുത്തിരുന്നു. നാലു വർഷത്തെ ഇടവേള കഴിഞ്ഞ് കൂടെ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ വീണ്ടും അഭിനയലോകത്ത് സജീവമായത്. നസ്രിയയും ഫഹദും തമ്മിലുള്ള വിവാഹമൊക്കെ ആരാധകർക്കും വളരെ സർപ്രൈസ് ആയിരുന്നു. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്.

Read Also: സിബിഐ സെറ്റിൽ മമ്മൂട്ടിയെ കാണാൻ എത്തിയ ശോഭന; ചിത്രത്തിന് മികച്ച സ്വീകാര്യത

’നേരം’, ‘വായൈ മൂടി പേസവാ’ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് നസ്രിയ തമിഴകത്ത് സുപരിചിതയായത്. ഫഹദ് ഫാസിലിനൊപ്പം ‘ട്രാൻസ്’ എന്ന സിനിമയിലും മണിയറയിലെ അശോകൻ എന്ന ചിത്രത്തിലുമാണ് നടി ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

Story highlights- nazria nazim childhood video