ഒമിക്രോൺ വ്യാപനം; രാത്രികാല നിയന്ത്രണങ്ങൾ ഇന്ന് മുതൽ, പുറത്തിറങ്ങുന്നവർ സാക്ഷ്യപത്രം കരുതണം
രാജ്യത്ത് ഒമിക്രോൺ കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണങ്ങൾ ഇന്നുമുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ വരും. രാത്രി പത്ത് മുതൽ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണങ്ങൾ.
അതേസമയം ഇന്ന് മുതൽ ജനുവരി 2 വരെ ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികൾക്ക് കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി പത്തിന് ശേഷമുള്ള പുതുവത്സരാഘോഷങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ശബരിമല -ശിവഗിരി തീർത്ഥാടകരെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Read also; ഹൃദയംതൊടുന്ന ആലാപനമാധുര്യവുമായി ആൻ ബെൻസൺ; പാട്ട് ഏറ്റെടുത്ത് ടോപ് സിംഗർ വേദി
അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ നിർബന്ധമായും സാക്ഷ്യപത്രം കൈയിൽ കരുതണം. കടകൾക്ക് രാത്രി 10 മണി വരെ മാത്രമേ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ളു. വാഹനപരിശോധന കർശനമാക്കും, ഇത് ലംഘിക്കുന്നർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Story highlights: Night Curfew in Kerala