ഇന്നസെന്റിന്റെ ഹിറ്റ് ഡയലോഗിന് അനുകരണവുമായി അനു സിതാര; ഒപ്പം സഹതാരങ്ങളും- വിഡിയോ

മലയാളികൾക്ക് പൊട്ടിച്ചിരിക്കാൻ പാകത്തിൽ ഹിറ്റ് ഡയലോഗുകളും കഥാപത്രങ്ങളും സമ്മാനിച്ച താരമാണ് ഇന്നസെന്റ്. ഇന്നസെന്റിന്റെ ഡയലോഗുകൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ റീൽസുകളിലൂടെ സജീവമാണ്. ഇപ്പോഴിതാ, രസകരമായ ഒരു ഡയലോഗിന് അനുകരണവുമായി എത്തിയിരിക്കുകയാണ് അനു സിതാര. അനു സിതാരക്ക് ഒപ്പം കലാഭവൻ ഷാജോണും ചേർന്ന് രസകരമായ ചിരിനിമിഷമാണ് സമ്മാനിക്കുന്നത്.
അതേസമയം, അനു സിതാര നായികയാകുന്ന പുതിയ ചിത്രമാണ് ‘ദുനിയാവിന്റെ ഒരറ്റത്ത്’. ആലപ്പുഴയിൽ നിന്നും മട്ടാഞ്ചേരിയിലേക്ക് വിവാഹം കഴിഞ്ഞെത്തുന്ന കഥാപത്രമാണ് അനു സിതാരയുടേത്. ടോം ഇമ്മാട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, പ്രശാന്ത് മുരളി, സുധി കോപ്പ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വാതിൽ എന്ന സിനിമയിലാണ് അനു സിതാര ഏറ്റവും ഒടുവിൽ അഭിനയിച്ചത്. വിനയ് ഫോർട്ട്, കൃഷ്ണ ശങ്കർ, അനു സിതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സർജു രമാകാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് വാതിൽ. സ്പാർക്ക് പിക്ചേഴ്സിന്റെ ബാനറിൽ സുജി കെ ഗോവിന്ദ് രാജ്, രജീഷ് വളാഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്താണ് പൂർത്തിയായത്.
ഇന്ദ്രജിത് സുകുമാരനും അനു സിതാരയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന അനുരാധ ക്രൈം നമ്പര്‍-59/2019 എന്ന സിനിമയും ഒരുങ്ങുന്നുണ്ട്. ഷാന്‍ തുളസീധരനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഇന്ദ്രജിത്തിനും അനു സിതാരയ്ക്കും ഒപ്പം വിഷ്ണു ഉണ്ണികൃഷ്ണനും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്.
Story highlights- anusithara sharing location fun