ഒറ്റനോട്ടത്തിൽ നേർരേഖകൾ; സൂക്ഷിച്ചുനോക്കിയാൽ വളവുകൾ- കണ്ണിനെ കുഴപ്പിച്ച് ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രം
നമ്മുടെ സ്വന്തം കണ്ണുകളെ പോലും അവിശ്വസിച്ചുപോകുന്ന കാഴ്ചകൾ സമ്മാനിക്കുന്ന ഒന്നാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ. വീണ്ടും വീണ്ടും ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന മണിക്കൂറുകളോളം നിങ്ങളെ അസ്വസ്ഥരാക്കാനും കഴിയുന്ന ഒരു ദൃശ്യ രഹസ്യം പോലെയാണ് അവ പ്രവർത്തിക്കുന്നത്. ചില എഡിറ്റിങ് ടൂളുകൾ ഉപയോഗിച്ച് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ സൃഷ്ടിക്കാൻ സാധിക്കും .
ഇങ്ങനെ ഒറ്റനോട്ടത്തിൽ കുഴപ്പമൊന്നും ഇല്ലാത്ത, നോക്കിയിരിക്കെ മാറിമറിയുന്ന ഒരു കാഴ്ചാ വിസ്മയമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. നിങ്ങളുടെ കണ്ണുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഈ ചിത്രത്തിൽ നിന്നും വളഞ്ഞ രേഖകൾ കാണാൻ സാധിക്കുന്നുണ്ടോ എന്ന് ശ്രമിക്കു. നോക്കിയിരിക്കെ നേർ രേഖകൾ വളഞ്ഞതായി അനുഭവപ്പെടും.
ടെക്സ്ചർ ചെയ്ത ഗ്രാനൈറ്റ് ബ്ലോക്ക് പോലെ തോന്നിക്കുന്ന ഒരു ഗ്രിഡ് ആണ് ചിത്രത്തിൽ ഉള്ളത്. ഓരോ ബ്ലോക്കും പച്ച വരകൾ കൊണ്ട് വേര്തിരിച്ചിരിക്കുന്നു. രൂപപ്പെടുന്ന നേർത്ത പച്ച വരകൾ ചിത്രം കാണിക്കുന്നു. എന്നാൽ അടുത്തേക്ക് ചേർത്ത് നോക്കുകയോ തല ചലിപ്പിക്കുകയോ ചെയ്താൽ, എല്ലാ വരകളും വളഞ്ഞതായി തോന്നുന്നു.
Find the curved line … 🔁 pic.twitter.com/GCi4ugoy6M
— Laurel Coons 🧬🧬🧬 (@LaurelCoons) December 21, 2021
നേർരേഖകൾ വളഞ്ഞതായി അനുഭവപ്പെടുമ്പോൾ മറ്റൊരു മാറ്റവും സംഭവിക്കുന്നു. ഏതെങ്കിലും വളഞ്ഞതായി തോന്നുന്ന രേഖയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ അവ നേർരേഖയായി മാറുന്നു. ഇങ്ങനെ കണ്ണിനെ കുഴപ്പിക്കുന്ന ഒട്ടേറെ കാഴ്ചകൾ എന്നും സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറാറുണ്ട്.
Story highlights- optical illusion that appears to show a ‘curved line’