കുഞ്ചാക്കോ ബോബന്റെ നായികയായി രജിഷ വിജയൻ- ‘പകലും പാതിരാവും’ ഒരുങ്ങുന്നു
മമ്മൂട്ടിയെ നായകനാക്കി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ‘രാജാധി രാജ’, ‘മാസ്റ്റർപീസ്’, ‘ഷൈലോക്ക്’ എന്നിവ സംവിധാനം ചെയ്ത് അജയ് വാസുദേവ് തന്റെ നാലാമത്തെ ചിത്രം പ്രഖ്യാപിച്ചു. ‘പകലും പാതിരാവും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും രജിഷ വിജയനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലെ മനോജ് കെ യു, ‘ജയ് ഭീം’ ഫെയിം സീത എന്നിവരാണ് ചിത്രത്തിലെ ചില പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വാഗമണ്ണിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. അജയ് വാസുദേവ് ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചത്. ‘സുഹൃത്തുക്കളെ എന്റെ നാലാമത്തെ ചിത്രം “പകലും പാതിരാവും ” എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമവും കഴിഞ്ഞ ദിവസം വാഗമൺ വെച്ച് നടന്നു…മലയാളത്തിലെ ഏറ്റവും വലിയ ബാനറുകളിൽ ഒന്നായ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സാറാണ് ചിത്രം നിർമ്മിക്കുന്നത്..ഗോകുലം മൂവിസ് പോലെ ഒരു വലിയ ബാനറിൽ ഒരു സിനിമ ചെയ്യാൻ സാധിച്ചതിൽ അഭിമാനവും സന്തോഷവും ഉണ്ട്.നിഷാദ് കോയയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ കുഞ്ചക്കോ ബോബൻ, രജിഷ വിജയൻ, മനോജ്.കെ.യു ( തിങ്കളാഴ്ച്ച നിശ്ചയം) സീത,തമിഴ് ( ജയ് ഭീം ) തുടങ്ങിയവർ ആണ് അഭിനയിക്കുന്നത്. Co-Producers-VC പ്രവീൺ, ബൈജു ഗോപാലൻ Project DesignബാദുഷD.O.P ഫായിസ് സിദ്ധീഖ്,Music സ്റ്റീഫൻ ദേവസി,Editor റിയാസ് ബദർ,Art Director ജോസഫ് നെല്ലിക്കൽ,make up ജയൻ,കോസ്റ്റ്യൂം ഐഷ ഷഫീർ സൈറ്റ് design കൊളിൻസ്, Production Controller സുരേഷ് മിത്രകാരി, ചീഫ് അസോസിയേറ്റ് മനീഷ് ബാലകൃഷ്ണൻ സ്റ്റിൽസ് പ്രേംലാൽ പട്ടാഴിപിന്നെ എല്ലാത്തിനും കട്ടക്ക് കൂടെ നിക്കുന്ന ഗോകുലം മൂവീസിന്റെ കൃഷ്ണമൂർത്തി ചേട്ടനും ഹൃദയത്തിന്റ ഭാഷയിൽ നന്ദി. രാജാധിരാജക്കും, മാസ്റ്റർപീസിനും, ഷൈലോക്കിനും തന്ന സ്നേഹവും പ്രതികരണവും സപ്പോർട്ടും തുടർന്നും പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം അജയ് വാസുദേവ്’.
Read More: തലവേദനയാകുന്ന മുടികൊഴിച്ചിലും താരനും; പരിഹാര മാർഗങ്ങൾ
ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങളെ ചുറ്റിപ്പറ്റിയുള്ള ഒരു സസ്പെൻസ് ത്രില്ലറാണ് ‘പകലും പാതിരാവും’.നിഷാദ് കോയ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഫായിസ് സിദ്ദിഖ് ആണ്. റിയാസ് എഡിറ്റർ. ജോസഫ് നെല്ലിക്കൽ കലാസംവിധാനം നിർവ്വഹിച്ചിരിക്കുന്നു. സ്റ്റീഫൻ ദേവസിയാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
Story highlights- pakalum paathiravum movie switch on function