സന്ദർശകർ ഇല്ല; വൃദ്ധസദനത്തിൽ വയോധികർക്ക് സന്തോഷം പകരാൻ പെൻഗ്വിനുകൾ എത്തി
കൊവിഡ് കാലം എല്ലാവർക്കും ഒറ്റപ്പെടലിന്റെ വേദന ആഴത്തിൽ പകർന്നു നൽകി. അപ്പോഴാണ് പലരും മക്കളെയും കാത്ത് വൃദ്ധസദനകളിൽ കാത്തിരിക്കുന്ന വയോധികരുടെ അവസ്ഥ മനസിലാക്കിയത്. കൊവിഡ് പ്രതിസന്ധി അവരെ ഏറെ ബാധിച്ചു. മക്കൾ ലോക്ക്ഡൗൺ വിലക്കുകളുടെ പിൻബലത്തിൽ വരാതിരിക്കുമ്പോഴും, രോഗനിയന്ത്രണത്തിനായി സന്ദർശകരെ വിലക്കുമ്പോഴും അവർക്ക് സന്തോഷത്തിനായുള്ള നിമിഷങ്ങൾ വീണ്ടും ഇല്ലാതാകുന്നു. കൊവിഡ് വകഭേദമായ ഒമിക്രോൺ വീണ്ടും എത്തുമ്പോൾ യുകെയിലെ ഓക്‌സ്‌ഫോർഡ്‌ഷെയറിലെ ഒരു കെയർ ഹോമിൽ അന്തേവാസികൾക്കായി ഒരു സർപ്രൈസ് ഒരുക്കിയിരിക്കുകയാണ്.
ഒമിക്രോൺ വേരിയന്റിന്റെ വ്യാപനം കാരണം സന്ദർശകർക്ക് ആരോഗ്യ സെക്രട്ടറി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിന് ശേഷം ഈ വൃദ്ധസദനത്തിലേക്ക് രണ്ടു പ്രത്യേക അതിഥികളെ അനുവദിച്ചിരിക്കുകയാണ്.
ചാർളി, പ്രിംഗിൾ എന്ന് പേരുള്ള രണ്ട് ഹംബോൾട്ട് പെൻഗ്വിനുകൾ ആണ് ഇവിടേക്ക് എത്തിയിരിക്കുന്നത്.
Read Also: ഭാവാഭിനയത്തിൽ അതിശയിപ്പിച്ച് ഒരു കുഞ്ഞുമിടുക്കി; കോമഡി ഉത്സവവേദിയുടെ കണ്ണുനിറച്ച പ്രകടനം
അവ കസേരകളിൽ കയറി ഫോട്ടോയ്ക്ക് പോസ് ചെയ്തും അന്തേവാസികളുടെ മടിയിൽ ഇരുന്നും ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്ക് ആശ്വാസം പകർന്നു. ഹെയ്‌ത്രോപ്പ് മൃഗശാലയിൽ നിന്നുള്ള ചാർലിയും പ്രിങ്കിളും യുകെയിലെ കെയർ ഹോമുകളിൽ അപരിചിതരല്ല. ഇംഗ്ലണ്ടിലുടനീളം അവ കെയർ ഹോമുകൾ പതിവായി സന്ദർശിക്കുന്നു. മുതിർന്ന താമസക്കാർക്കുള്ള ഒരു ചികിത്സാരീതിയായാണ് ഇവയുടെ സന്ദർശനങ്ങളെ കാണുന്നത്.
Story highlights- penguins visiting care homes in England