ഭാവാഭിനയത്തിൽ അതിശയിപ്പിച്ച് ഒരു കുഞ്ഞുമിടുക്കി; കോമഡി ഉത്സവവേദിയുടെ കണ്ണുനിറച്ച പ്രകടനം

December 14, 2021

പലപ്പോഴും മുതിർന്നവരെപ്പോലും അതിശയിപ്പിക്കുന്ന പ്രകടമാണ് കൊച്ചുകുട്ടികളുടേത്. പാട്ടും ഡാൻസും അഭിനയവുമൊക്കെയായി ടിക് ടോക്കിലും താരമാകാറുണ്ട് കുട്ടിക്കുറുമ്പുകൾ. ഇപ്പോഴിതാ ഭാവാഭിനയംകൊണ്ട് കാഴ്ചക്കാരെ ഞെട്ടിച്ചിരിക്കുകയാണ് ഒരു കുഞ്ഞുമോൾ. മികച്ച നിരവധി കലാകാരന്മാരെ ഇതിനോടകം പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ കോമഡി ഉത്സവവേദിയിലൂടെ വീണ്ടും കാഴ്‌ചക്കാരുടെ മുഴുവൻ ഹൃദയം കവരുകയാണ് ദേവനന്ദ എന്ന കുഞ്ഞുമിടുക്കി.

കെപിഎസി ലളിത, ഉറുവശി തുടങ്ങി നിരവധി താരങ്ങൾക്ക് ലിപ് സിങ്ക് നൽകി അഭിനയിക്കുന്ന ദേവനന്ദയുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ നേരത്തെ ശ്രദ്ധിക്കപ്പെട്ടതാണ്. ഇപ്പോഴിതാ മനോഹരമായ അവതരണവുമായി കോമഡി ഉത്സവവേദിയുടെ മനം കവരുകയാണ് കട്ടപ്പന സ്വദേശിനിയായ ഈ കുട്ടിത്താരം.

Read also: വിജയകിരീടം ചൂടി ഇന്ത്യയ്ക്കായി ആർപ്പുവിളിച്ച് വിശ്വസുന്ദരി; ആവേശം പകരുന്ന വിഡിയോ

ലോകമലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ പരിപാടിയാണ് ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം. സമൂഹമാധ്യമങ്ങളിലൂടെയും മറ്റുമായി ശ്രദ്ധനേടുന്ന കലാകാരന്മാർക്ക് ഒരു വേദിയൊരുക്കുക എന്ന ലക്ഷ്യവുമായി എത്തുന്ന പരിപാടിയാണ് ഫ്ളവേഴ്സ് കോമഡി ഉത്സവം. രജന നാരായണൻകുട്ടി അവതാരകയായ കോമഡി ഉത്സവ വേദിയിൽ മലയാളികളുടെ ഇഷ്ട താരങ്ങളായ ഗിന്നസ് പക്രു, കലാഭവൻ പ്രജോദ് എന്നിവരും വിധികർത്താക്കളായി എത്താറുണ്ട്. ഇവർക്ക് പുറമെ സിനിമ മേഖലയിലെ നിരവധി പ്രമുഖരും ഈ വേദിയിൽ അതിഥികളായി എത്താറുണ്ട്.

Story highlights; Devanantha perfomnce at comedy utsavam