പ്രണവിന് ഇത് വെറുമൊരു വിസിലല്ല, മിമിക്രി ലോകത്തെ ആയുധമാണ്; വിസിൽ കൊണ്ട് വിസ്മയം സൃഷ്ടിക്കുന്ന കലാകാരൻ

20 രൂപയുടെ ഒരു വിസിൽ കൊണ്ട് എന്താണ് ചെയ്യാൻ കഴിയുക…? കുറച്ച് ശബ്ധങ്ങൾ പുറപ്പെടുവിക്കാൻ കഴിഞ്ഞേക്കും. എന്നാൽ പ്രണവ് എന്ന ചെറുപ്പക്കാരന് മിമിക്രി ലോകത്തെ തന്റെ കഴിവ് പ്രകടിപ്പിക്കാനുള്ള ആയുധമാണ് ഈ വിസിൽ. മിമിക്രിയിലൂടെ കാഴ്ചക്കാരെ നേടിയ പ്രണവ് ഈ വിസിലിലൂടെ പുറപ്പെടുവിക്കുന്നത് ഒന്നും രണ്ടുമല്ല നിരവധി ശബ്ദങ്ങളാണ്.
കോളിംഗ് ബെല്ലും ആംബുലൻസും കുട്ടികളുടെ ശബ്ദവും കുയിലിന്റെ കരച്ചിലും ഓലേഞ്ഞാലി പക്ഷിയുടെ ശബ്ദവും പരുന്തിന്റെ ശബ്ദവും ചീവീടിന്റെ കരച്ചിലും ഓട്ടോറിക്ഷയുടെ ശബ്ദവും ചെമ്പോത്തിന്റെ കരച്ചിലുമടക്കം നിരവധി ശബ്ദങ്ങളാണ് പ്രണവ് ഇതിലൂടെ അവതരിപ്പിക്കുന്നത്. വിസിലിന് പുറമെ ഒരു ബലൂണും ബോട്ടിലുമുപയോഗിച്ച് വളരെ മനോഹരമായി വിമാനത്തിന്റെ ശബ്ദവുംവരെ കേൾപ്പിക്കുന്നുണ്ട് ഈ യുവാവ്. പെർഫെക്ഷന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് പ്രണവിന്റെ മിമിക്രി എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
Read also; രാജ്യസ്നേഹത്തിനൊപ്പം കലയേയും നെഞ്ചോട് ചേർത്ത് രണ്ട് ജവാന്മാർ, സല്യൂട്ടടിച്ച് കോമഡി ഉത്സവവേദി
കണ്ണൂർ കണ്ണപുരം സ്വാദേശിയാണ് പ്രണവ്. മിമിക്രിയിൽ തന്റെ കഴിവ് തെളിയിച്ച ഈ യുവാവ് ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന കോമഡി ഉത്സവവേദിയിൽ പങ്കെടുക്കാൻ വേണ്ടി മാത്രമാണ് വിസിലിലൂടെ വ്യത്യസ്ത ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ പഠിച്ചെടുത്തത്.
കലാലോകത്ത് വ്യത്യസ്തമായ കഴിവുകൾ പരീക്ഷിക്കുന്ന കലാകാരന്മാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്ന വേദിയാണ് കോമഡി ഉത്സവം. ലോകം അറിയാത്ത നിരവധി കലാകാരന്മാരെ ഈ വേദി ഇതിനോടകം പരിചയപ്പെടുത്തിക്കഴിഞ്ഞു.
Story highlights: Pranav Perfomance in comedy utsavam