പുഷ്പയായി ഒരുങ്ങി അല്ലു അർജുൻ; അച്ഛനെ കാണാൻ സെറ്റിലെത്തി മകൾ- വിഡിയോ
പ്രഖ്യാപന സമയം മുതല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച അല്ലു അർജുൻ ചിത്രമാണ് പുഷ്പ. റിലീസിന് മുമ്പേ തന്നെ ചിത്രം 250 കോടി ക്ലബ്ബില്‍ ഇടംനേടിയിരുന്നു. രണ്ടുഭാഗമായിട്ടാണ് പുഷ്പ എത്തുക. പുഷ്പ ദ റൈസ് എന്നാണ് ആദ്യഭാഗത്തിന്റെ പേര്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന്റെ മേക്കിംഗ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയ്ക്കായി പുഷ്പയുടെ വേഷത്തിൽ തയ്യാറായി നിൽക്കുന്ന അല്ലു അർജുനെയും അച്ഛനെ കാണാനായി സെറ്റിലേക്ക് എത്തിയ മകൾ അല്ലു അർഹയെ വിഡിയോയിൽ കാണാം.
മലയാളികളുടെ പ്രിയതാരം ഫഹദിന്റെ കന്നി തെലുങ്ക് സംരംഭം കൂടിയാണ് പുഷ്പ. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്.
read Also: കുളപ്പുള്ളി ലീലയ്ക്ക് രസികൻ അനുകരണവുമായി വൃദ്ധി വിശാൽ- വിഡിയോ
ദേവി ശ്രീ പ്രസാദിന്റേതാണ് സംഗീതവും സൗണ്ട് ട്രാക്കും..മിറോസ്ലോ കുബ ബറോസ്‌കിന്റേതാണ് ക്യാമറ. സൗണ്ട് എഞ്ചിനീയറായി റസൂല്‍ പൂക്കുട്ടി എത്തുന്നു. കാര്‍ത്തിക് ശ്രീനിവാസാണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കിയത്.
Story highlights- pushpa making video