പ്രണയവും ത്രില്ലറും ഇടകലർത്തി ഒരുക്കിയ ‘രാധേ ശ്യാം’; ട്രെയ്‌ലർ

December 24, 2021

രാധാ കൃഷ്ണ കുമാറിന്റെ സംവിധാനത്തിൽ പ്രഭാസും പൂജ ഹെഗ്ഡെയും അഭിനയിച്ച ചിത്രമാണ് രാധേ ശ്യാം. റിലീസിന് ഒരുങ്ങുന്ന സിനിമയുടെ ട്രെയ്‌ലർ എത്തി. പ്രണയവും ത്രില്ലറും ഇടകലർത്തി ഒരുക്കിയിരിക്കുന്ന ചിത്രത്തെക്കുറിച്ച് വ്യക്തമായ സൂചന നൽകുന്നുണ്ട് ട്രെയ്‌ലർ.  വിക്രമാദിത്യ എന്ന കൈനോട്ടക്കാരന്റെ കഥാപാത്രമായാണ് പ്രഭാസ് എത്തുന്നത്. 

രാധാ കൃഷ്ണ കുമാറിന്റെ സംവിധാനത്തിൽ പ്രഭാസും പൂജ ഹെഗ്ഡെയുമാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 2022 ജനുവരി 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇറ്റലിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ് രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്ത രാധേ ശ്യാം. യുവി ക്രിയേഷന്റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാസ്മി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിൽ മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍, സച്ചിൻ ഖേദെക്കർ,ഭാഗ്യശ്രീ, പ്രിയദര്‍ശി, എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Read Also: ഗ്രാമീണഭംഗിയും സസ്പെൻസുമായി മേപ്പടിയാൻ- ട്രെയ്‌ലർ എത്തി

അതേസമയം, പ്രശാന്ത് നീലിന്റെ ‘സലാർ’ എന്ന ചിത്രത്തിൽ ശ്രുതി ഹാസനൊപ്പവും, ഓം റൗത്തിന്റെ ആദിപുരുഷ്, നാഗ് അശ്വിന്റെ സയൻസ് ഫിക്ഷൻ സിനിമകളിലും പ്രഭാസ് വേഷമിടുന്നുണ്ട്.

Story highlights- radhe shyam trailer out