ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും 33 വർഷങ്ങൾക്കിടയിൽ 5 ഭാഗങ്ങളിൽ ഒന്നിക്കുന്നു- സിബിഐ അഞ്ചാം ഭാഗത്തെക്കുറിച്ച് രമേഷ് പിഷാരടി
മമ്മൂട്ടിയുടെ അന്വേഷണാത്മക ചിത്രങ്ങൾക്ക് എന്നും വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അത്തരത്തിൽ ഹിറ്റായ ഒരു സിനിമ പരമ്പരയാണ് സി ബി ഐ. വെള്ളിത്തിരയില്‍ മമ്മൂട്ടി അവിസ്മരണീയമാക്കിയ സോതുരാമയ്യര്‍ സിബിഐ വീണ്ടുമെത്തുന്ന ചിത്രം അണിയറയിൽ തുടക്കമിട്ടിരിക്കുക്കയാണ്. സംവിധായകന് കെ മധു, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി, നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്, മമ്മൂട്ടി എന്നിവരുടെ കൂട്ടുകെട്ട് വീണ്ടുമെത്തുമ്പോൾ രമേഷ് പിഷാരടിയും ചിത്രത്തിന്റെ ഭാഗമാകുകയാണ്. ആ സന്തോഷം താരം തന്നെ പങ്കുവയ്ക്കുന്നു.
‘ഈ ഐഡി കാർഡിന് നന്ദി..കുട്ടിക്കാലത്ത് CBI ഡയറിക്കുറിപ്പ് കണ്ടപ്പോൾ വിദൂര ഭാവിയിൽ പോലും ഇല്ലാതിരുന്ന സ്വപ്നം….വളർന്ന് സേതുരാമയ്യർ CBI കാണുമ്പോൾ കൊതിയോടെ കണ്ട സ്വപ്നം. കൈ പുറകിൽ കെട്ടി ആ BGM ഇട്ട് മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ആദ്യമായി ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗം ഒരുങ്ങുന്നു.ഒരു പക്ഷെ ലോക സിനിമയിൽ ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും 33 വർഷങ്ങൾക്കിടയിൽ 5 ഭാഗങ്ങളിൽ ഒന്നിക്കുന്നു..’- ലൊക്കേഷൻ ചിത്രങ്ങൾക്കൊപ്പം രമേഷ് പിഷാരടി കുറിക്കുന്നു.
കെ മധു തന്നെയാണ് അഞ്ചാം വട്ടവും സേതുരാമയ്യർക്ക് ചുക്കാൻ പിടിക്കുന്നത്. സേതുരാമയ്യര്‍ ചലച്ചിത്ര പരമ്പരയിലെ അഞ്ചാം ഭാഗമായിരിക്കും ഈ ചിത്രം. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സിബിഐ പരമ്പരയിലെ മറ്റ് നാല് ചിത്രങ്ങള്‍ക്കും സംഗീതമൊരുക്കിയത് ശ്യാം ആണ്.
READ mORE: മരക്കാർ സെറ്റിൽ സന്ദർശനം നടത്തിയ തമിഴ് താരങ്ങൾ- വിഡിയോ
പ്രേക്ഷകര്‍ക്ക് അപരിചിതമായ ബാസ്കറ്റ് കില്ലിംഗ് എന്ന കൊലപാതക രീതിയും അന്വേഷണവുമൊക്കെ പ്രമേയമാക്കിയാണ് അഞ്ചാം ഭാഗം ഒരുങ്ങുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്കൊണ്ടാണ് എസ് എന്‍ സ്വാമി ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയതും.
Story highlights- ramesh pisharady about CBI MOVIE