22 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയത് നടക്കാൻ കഴിയുന്ന അപൂർവ മത്സ്യത്തെ
‘നടക്കാൻ കഴിയുന്ന മത്സ്യം’- കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും അത്തരത്തിലുള്ള അപൂർവ മത്സ്യത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളുടെ ശ്രദ്ധ കവരുന്നത്. ഓസ്ട്രേലിയയിലെ ടാസ്മാനിയൻ തീരത്താണ് ഈ അപൂർവ മത്സ്യത്തെ കണ്ടെത്തിയത്. കൈകൾ പോലുള്ള ചിറകുകളാണ് ഈ മത്സ്യത്തിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ഇവയ്ക്ക് നീന്താന്നതിനൊപ്പം നടക്കാനും കഴിയും. പിങ്ക് നിറത്തിലുള്ള ഇവയെ പിങ്ക് ഹാൻഡ് ഫിഷ് എന്നാണ് വിശേഷിപ്പിക്കുന്നത്.
വംശനാശം സംഭവിച്ചുവെന്ന് കരുതിയ മത്സ്യത്തെ 22 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും കണ്ടെത്തുന്നത്. ഇതിന് മുൻപ് 1999- ൽ ടാസ്മാനിയൻ തീരത്താണ് ഇവയെ അവസാനമായി കണ്ടെത്തിയത്. അതേസമയം ഈ വർഷം മറൈൻ പാർക്കിൽ സ്ഥാപിച്ച കാമറയിലൂടെയാണ് പിങ്ക് ഹാൻഡ് ഫിഷിനെ കണ്ടെത്തിയത്. ടാസ്മാനിയയുടെ തെക്കൻ തീരത്ത് നിന്നും 150 മീറ്റർ താഴ്ചയിലാണ് ഇവയെ ഇത്തവണ കണ്ടെത്തിയത്.
Read also; ഈജിപ്ഷ്യൻ രാജാവിന്റെ 3500 വർഷം പഴക്കമുള്ള മമ്മി ആദ്യമായി ഡിജിറ്റലായി തുറന്നപ്പോൾ..
A very rare walking fish has been spotted for the first time in 22 years! Was that on your 2021 bingo card? 🐟
— CSIRO (@CSIRO) December 23, 2021
We’ve confirmed that the endangered pink handfish has been seen in a marine park off Tasmania’s south-west coast. https://t.co/nYFRsxk7Lf
പൊതുവെ ആഴം കുറഞ്ഞ ഇടങ്ങളിലാണ് ഇവ വസിക്കുന്നത്. എന്നാൽ ഇത്തവണ ആഴമേറിയ സമുദ്ര അടിത്തട്ടിലാണ് ഇവയെ കണ്ടെത്തിയത് എന്നതും ഗവേഷരെ അത്ഭുതപ്പെടുത്തി. ആംഗ്ലർ ഫിഷ് ഇനത്തിൽപ്പെട്ട ഇവ കാഴ്ചയിൽ വളരെ ചെറുതാണ്. ഏകദേശം 15 സെന്റീമീറ്റർ വരെ മാത്രമാണ് ഇവയുടെ നീളം. കാഴ്ചയിൽ തീരെ ചെറുതായതിനാൽ ഇവയെ കണ്ടുപിടിക്കാനും വളരെ പ്രയാസമാണ്. 14 കൈകളാണ് ഹാൻഡ് ഫിഷിന് ഉള്ളത്. അതേസമയം ഈ ഇനത്തിൽപെട്ട മത്സ്യത്തെക്കുറിച്ച് കൂടുതലായി ഗവേഷകരും പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
Story highlights: Rare Pink Fish That ‘Walks’ on Hands Found After 22 Years