കൊലപാതക കേസിന്റെ തുമ്പുതേടി ദുൽഖർ സൽമാൻ- ‘സല്യൂട്ട്’ ട്രെയ്‌ലർ എത്തി

December 24, 2021

റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രമാണ് സല്യൂട്ട്. ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി. ഒരു കൊലപാതകക്കേസിന്റെ തുമ്പുതേടി എത്തുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ദുൽഖർ സൽമാൻ എത്തുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജനപ്രിയ തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു പോലീസ് ത്രില്ലറാണ്ഈ ചിത്രം. സിനിമയിൽ ദുൽഖർ സൽമാൻ എസ്‌ഐ അരവിന്ദ് കരുണാകരനെന്ന വേഷത്തിലാണ് എത്തുന്നത്.

ബോളിവുഡ് നടി ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. ഡയാന പെന്റിയുടെ ആദ്യ മലയാള സിനിമ കൂടിയാണ് ‘സല്യൂട്ട്’ . ജനപ്രിയ താരങ്ങളായ ലക്ഷ്മി ഗോപാലസ്വാമി, മനോജ് കെ ജയൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.മുംബൈ പൊലീസിന് ശേഷം റോഷൻ ആൻഡ്രൂസ് പൊലീസ്‌ പാശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമാണിത്.  ജനുവരി 14 മുതലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

Read Also: ഭംഗിയ്‌ക്കൊപ്പം കംഫർട്ടും ആവശ്യം ;പാദരക്ഷകൾ വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്

അതേസമയം, തെന്നിന്ത്യ ഒട്ടാകെ നിരവധി ആരാധകരെ നേടിയെടുത്ത ചലച്ചിത്രതാരമാണ് ദുൽഖർ സൽമാൻ. മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്, തമിഴും തെലുങ്കും കടന്ന് ബോളിവുഡിലും അരങ്ങേറ്റം കുറിച്ച താരത്തിന്റെ സിനിമ വിശേഷങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നതും. ശ്രീനാഥ്‌ രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പാണ് താരത്തിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയത്. സിനിമ ആസ്വാദകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയ ചിത്രത്തിന് ശേഷം ദുൽഖറിന്റേതായി റിലീസിനൊരുങ്ങുകയാണ് ഹേ സിനാമിക എന്ന തമിഴ് ചിത്രം. ഫെബ്രുവരി 25 മുതലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

Story highlights- salute trailer