‘ചിത്തിരത്തോണിയിൽ അക്കരെപോകാൻ..’- ഹൃദയംകവർന്ന് ശ്രീഹരിയുടെ ആലാപനം
ഫ്ളവേഴ്സ് ടോപ് സിംഗർ സീസൺ 2-ൽ ഏറ്റവുമധികം ആരാധകരുള്ള ഗായകനാണ് ശ്രീഹരി. പാലക്കാട് സ്വദേശിയായ ശ്രീഹരി കലാഭവൻ മണിയുടെ ഗാനങ്ങൾ അതിമനോഹരമാക്കിയതിലൂടെയാണ് പാട്ടുവേദിയിൽ ശ്രദ്ധേയനായത്. പിന്നീട് വൈവിധ്യമാർന്ന പാട്ടുകളിലൂടെയും വിനയത്തിലൂടെയും ആസ്വാദകരുടെ ഹൃദയം കീഴടക്കുകയായിരുന്നു ശ്രീഹരി. പാലക്കാടിന്റെയും പാട്ടുവേദിയുടെയും മണിമുത്ത് എന്നാണ് ശ്രീഹരി അറിയപ്പെടുന്നത്.
ഇപ്പോഴിതാ, മലയാളികളുടെ എക്കാലത്തെയും പ്രിയ ഗാനവുമായി എത്തിയിരിക്കുകയാണ് ഈ കുഞ്ഞു ഗായകൻ. ‘ചിത്തിരത്തോണിയിൽ അക്കരെപോകാൻ എത്തിടാമോ പെണ്ണെ..’ എന്ന ഗാനവുമായാണ് ശ്രീഹരി എത്തിയത്. കെ ജെ യേശുദാസാണ് ഈ ആലപിച്ചിരിക്കുന്നത്. പൂവച്ചൽ ഖാദറിന്റെ വരികൾക്ക് കെ വി മഹാദേവൻ ഈണം പകർന്നിരിക്കുന്നു. കായലും കയറും എന്ന ചിത്രത്തിലെത്താന് ഗാനം. പതിവുപോലെ ഈ ഗാനവും അതിമനോഹരമായി പാടി ശ്രീഹരി വിസ്മയിപ്പിച്ചു.
Read Also: പശ്ചാത്തല സംഗീത ഉപകരണങ്ങളുടെ അകമ്പടിയില്ലാതെ ശരണ്യ മോഹൻ പാടി, മനോഹരമായൊരു ബംഗാളി ഗാനം- വിഡിയോ
ഓരോ പാട്ടും അങ്ങേയറ്റം മികവോടെ വേദിയിൽ എത്തിക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് ശ്രീഹരി. കലാഭവൻ മണിയുടെ ഗാനങ്ങൾ ആലപിക്കാൻ ശ്രീഹരിക്ക് ഒരു പ്രത്യേക കഴിവാണ്.പാട്ടുകാരനൊപ്പം ഒരു അഭിനേതാവും ശ്രീഹരിയിലുണ്ട് എന്ന് വേദി അടുത്തിടെ തിരിച്ചറിഞ്ഞിരുന്നു. കാരണം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ മണിയുടെ അവിസ്മരണീയ അന്ധ കഥാപാത്രത്തെ അതേപടി പകർത്തി കാട്ടിലെ മാനിന്റെ തോലുകൊണ്ടുണ്ടാക്കി എന്ന ഗാനവുമായാണ് ശ്രീഹരി വിസ്മയിപ്പിച്ചത്.
Story highlights- sreehari singing chithirathoni song