പശ്ചാത്തല സംഗീത ഉപകരണങ്ങളുടെ അകമ്പടിയില്ലാതെ ശരണ്യ മോഹൻ പാടി, മനോഹരമായൊരു ബംഗാളി ഗാനം- വിഡിയോ

December 25, 2021

ചെറുപ്പം മുതൽ സിനിമാലോകത്തും നൃത്തവേദിയിലും സജീവമാണ് ശരണ്യ മോഹൻ. മലയാള സിനിമയിൽ സഹനടിയായാണ് കൂടുതലും തിളങ്ങിയതെങ്കിലും തമിഴകത്ത് വ്യത്യസ്തമായ ഒട്ടേറെ കഥാപാത്രങ്ങൾ ശരണ്യ അവതരിപ്പിച്ചു. ഇപ്പോൾ വിവാഹശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത് നൃത്തലോകത്ത് സജീവമായിരിക്കുകയാണ് നടി.

നൃത്തത്തിൽ മാത്രമല്ല, പാട്ടിലും മികവ് പുലർത്തുന്ന താരമാണ് ശരണ്യ മോഹൻ. ഇപ്പോഴിതാ, ഒരു ഹിറ്റ് ബംഗാളി ഗാനവുമായി എത്തിയിരിക്കുകയാണ് ശരണ്യ മോഹൻ. മനോഹരമായ ഗാനം പശ്ചാത്തല സംഗീത ഉപകരണങ്ങളുടെ അകമ്പടിയില്ലാതെയാണ് ശരണ്യ ആലപിക്കുന്നത്. അതേസമയം, അടുത്തിടെ കസ്തൂരിമാനിലെ ഒരു രംഗത്തിന് അനുകരണം ഒരുക്കിയിരുന്നു നടി ശരണ്യ മോഹൻ. അതേവേഷവിധാനങ്ങളോടെ വളരെ രസകരമായാണ് ശരണ്യ അനുകരിച്ചിരിക്കുന്നത്.

ബാലതാരമായി മലയാള സിനിമയിലേക്ക് എത്തി തെന്നിന്ത്യയുടെ പ്രിയനായികയായി മാറിയ ശരണ്യ അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ പ്രഗത്ഭയാണ്. വിവാഹശേഷം അഭിനയ ലോകത്തോട് വിട പറഞ്ഞെങ്കിലും സമൂഹമാധ്യമങ്ങളിലും നൃത്തവേദികളിലുമെല്ലാം ശരണ്യ സജീവമാണ്. സമൂഹമാധ്യമങ്ങളിൽ ശരണ്യ പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം വളരെവേഗം ശ്രദ്ധനേടാറുണ്ട്.

Read More: ‘കെ പി സുനന്ദ, കീ ജയ്’- മഞ്ജുവാര്യർക്ക് രസകരമായ യാത്രയയപ്പ് ഒരുക്കി വെള്ളരിക്കാ പട്ടണം ടീം

മലയാള സിനിമയിൽ സഹനടിയായാണ് കൂടുതലും തിളങ്ങിയതെങ്കിലും തമിഴകത്ത് വ്യത്യസ്തമായ ഒട്ടേറെ കഥാപാത്രങ്ങൾ ശരണ്യ അവതരിപ്പിച്ചു. രണ്ടു മക്കളാണ് ശരണ്യക്ക്. അനന്തപദ്മനാഭനും അന്നപൂർണ്ണയും. ഡോക്ടർ അരവിന്ദാണ് ഭർത്താവ്. നൃത്തത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശരണ്യ ഇപ്പോൾ ആലപ്പുഴയിൽ ഒരു ഡാൻസ് സ്കൂൾ നടത്തുന്നുണ്ട്. ശരണ്യയുടെ അമ്മയും സഹോദരിയും നർത്തകിമാരാണ്.

Story highlights- saranya mohan singing monta re song