ഭീമനൊപ്പം ഒരു ‘ഭീമൻ നാഗശലഭം’- വിഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

December 7, 2021

കുഞ്ചാക്കോ ബോബൻ നായകനായ ഏറ്റവും പുതിയ ചിത്രമാണ് ഭീമന്റെ വഴി. അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രം അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദ് തിരക്കഥ ഒരുക്കുന്ന ചിത്രമാണ്. ഡിസംബർ മൂന്ന് മുതൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പേരുപോലെ തന്നെ ഒരു വഴി പ്രശ്നമാണ് സിനിമയുടെ പ്രധാന ഇതിവൃത്തം. ഇപ്പോഴിതാ, ചിത്രത്തിന്റെ വിശേഷങ്ങൾക്കൊപ്പം ഒരു ഭീമൻ നാഗശലഭത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.

‘ഭീമന്റെ വഴി ഒരു ഭീമൻ നാഗശലഭം വന്നപ്പോൾ’ എന്ന ക്യാപ്ഷനൊപ്പമാണ് വിഡിയോ കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ ദേഹത്ത് പറന്നു വന്നിരിക്കുന്ന നാഗശലഭത്തെ വിഡിയോയിൽ കാണാം. ചിറകിന്റെ അഗ്രം പാമ്പിന്റെ തല പോലെ ഉണ്ടാകും എന്നതാണ് നാഗശലഭത്തിന്റെ പ്രത്യേകത.

Read More: 65 ഔഷധസസ്യങ്ങൾ കലർന്ന ചെളിയിൽ നിർമിച്ച മനോഹരമായൊരു വീട്- അപൂർവ്വ കാഴ്ച

അതേസമയം, മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസിനൊപ്പം നിർമ്മാതാക്കളായി റിമ കല്ലിങ്കലും ആഷിഖ് അബുവും എത്തുന്നുണ്ട്. അതേസമയം കുഞ്ചാക്കോ ബോബന് പുറമെ സുരാജ് വെഞ്ഞാറമൂട്, ജിനു ജോസഫ്, ചിന്നു ചാന്ദ്നി, മേഘ തോമസ്, വിൻസി അലോഷ്യസ്, ശബരീഷ് വർമ്മ, നിർമ്മൽ പാലാഴി, ബിനു പപ്പു, ദിവ്യ എം നായർ, ഭഗത് മാനുവൽ, ആര്യ സലീ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Story highlights- kunchacko boban sharing atlas moth video