2021 ൽ ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ തിരഞ്ഞത് ഈ വ്യക്തിയെ
സോഷ്യൽ ഇടങ്ങൾ ജനപ്രിയമായതോടെ എന്തിനും ഏതിനും ഗൂഗിളിൽ തിരയുന്നവരായി നമ്മളും മാറിക്കഴിഞ്ഞു. കൊവിഡ് കാലത്ത് ഈ ശീലം കൂടുതലായവരും നിരവധിയാണ്. ഇപ്പോഴിതാ 2021 അവസാനിക്കാൻ ഒരുങ്ങുമ്പോൾ ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ തിരഞ്ഞത് ആരെയെന്ന് നോക്കാം. ടോക്കിയോ ഒളിമ്പിക്സിൽ സ്വർണം നേടിയ ജാവ്ലിൻ താരം നീരജ് ചോപ്രയാണ് ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ വ്യക്തി.
ബോളിവുഡ് ചലച്ചിത്രതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനാണ് ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ രണ്ടാമത്തെ വ്യക്തി. അടുത്തിടെ ലഹരിക്കേസിൽ അറസ്റ്റിലായതാണ് ആര്യൻ ഖാൻ. ബിഗ്ബോസ് താരം ഷെഹ്നാസ് ഗില്ലും ഗൂഗിളിൽ കൂടുതൽ ആളുകൾ തിരഞ്ഞവരുടെ ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുണ്ട്.
Read also: ‘ആരോമൽ താരമായ് ആലോലം തെന്നലായ്…’,പാട്ട് പ്രേമികളുടെ ഹൃദയം കവർന്ന് മിന്നൽ മുരളിയിലെ ഗാനം
അതേസമയം രാജ്കുന്ദ്ര, എലോൺ മസ്ക്, വിക്കി കൗശിൽ, പിവി സിന്ധു, ഗുസ്തി താരങ്ങളായ ബജ്രംഗ് പൂനിയ, സുശീൽ കുമാർ എന്നിവരും ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞവരിൽ മുൻനിരയിലുണ്ട്.
Read also: തെരുവിൽ പത്ത് രൂപയ്ക്ക് ഭക്ഷണം വിൽക്കുന്ന വൃദ്ധദമ്പതികൾ, പിന്നിൽ ഹൃദയംതൊടുന്ന ഒരു കഥയും
വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന ആളുകളെക്കുറിച്ച് കൂടുതൽ അറിയാനായി ഇപ്പോൾ ആദ്യം ചെയ്യുന്നത് ഗൂഗിളിൽ തിരയുകയാണ്. അത്തരത്തിൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞവരുടെ ലിസ്റ്റിലെ ആകെ വിദേശി ടെസ്ല സിഇഓ എലോൺ മസ്കാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ തിരഞ്ഞവരുടെ ലിസ്റ്റ് ഗൂഗിൾ പുറത്തുവിട്ടത്.
Story highlights : The most searched person in google