നിവിൻ പോളി നായകനാകുന്ന ‘തുറമുഖം’ കാത്തിരിപ്പിനൊടുവിൽ ജനുവരി 20ന് തിയേറ്ററുകളിലേക്ക്
നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കിയ തുറമുഖം പുതുവർഷ റിലീസായി പ്രേക്ഷകരിലേക്ക് എത്തും. ജനുവരി 20ന് ചിത്രം പ്രദർശനത്തിന് എത്തും. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, നിമിഷ സജയൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, പൂർണിമ ഇന്ദ്രജിത്, ദർശന രാജേന്ദ്രൻ , അർജുൻ അശോകൻ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം.
Read More: മുക്തയ്ക്കൊപ്പം ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് മകൾ- വിഡിയോ
സുകുമാർ തെക്കേപ്പാട്ട് നിർമ്മിച്ച തുറമുഖം കേരള ചരിത്രത്തിലെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തെ വിവരിക്കുന്ന ഒരു ഇതിഹാസ ചിത്രമാണ്. ഗോപന്‍ ചിതംബരത്തിന്റേതാണ് കഥ. കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ‘ചാപ്പ’ എന്ന സമ്പ്രദായത്തെക്കുറിച്ചാണ് ‘തുറമുഖം’ പങ്കുവയ്ക്കുന്നത്. പി. ആര്‍. ഒ ആതിര ദില്‍ജിത്ത്.
Story highlights- thuramukham release date announced