‘കല്പാന്ത കാലത്തോളം..’- മനസിലേക്ക് ആഴ്ന്നിറങ്ങുന്ന സംഗീതവുമായി വീണ്ടും ശ്രീഹരി
ഫ്ളവേഴ്സ് ടോപ് സിംഗർ സീസൺ 2-ൽ ഏറ്റവുമധികം ആരാധകരുള്ള ഗായകനാണ് ശ്രീഹരി. പാലക്കാട് സ്വദേശിയായ ശ്രീഹരി കലാഭവൻ മണിയുടെ ഗാനങ്ങൾ അതിമനോഹരമാക്കിയതിലൂടെയാണ് പാട്ടുവേദിയിൽ ശ്രദ്ധേയനായത്. പിന്നീട് വൈവിധ്യമാർന്ന പാട്ടുകളിലൂടെയും വിനയത്തിലൂടെയും ആസ്വാദകരുടെ ഹൃദയം കീഴടക്കുകയായിരുന്നു ശ്രീഹരി. പാലക്കാടിന്റെയും പാട്ടുവേദിയുടെയും മണിമുത്ത് എന്നാണ് ശ്രീഹരി അറിയപ്പെടുന്നത്.
തുടക്കത്തിൽ നാടോടി ഗാനങ്ങളിലായിരുന്നു ശ്രീഹരി മികവ് പുലർത്തിയതെങ്കിൽ ജഡ്ജസിന്റെ നിർദേശപ്രകാരം ഈ കൊച്ചുമിടുക്കൻ എല്ലാത്തരത്തിലുള്ള ഗാനങ്ങളിലേക്കും ചുവടുമാറി. ഇപ്പോഴിതാ, കല്പാന്ത കാലത്തോളം എന്ന ഗാനവുമായി എത്തി വീണ്ടും വിസ്മയിപ്പിക്കുകയാണ് ഈ അനുഗ്രഹീത കലാകാരൻ.
ഓരോ പാട്ടും അങ്ങേയറ്റം മികവോടെ വേദിയിൽ എത്തിക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് ശ്രീഹരി. കലാഭവൻ മണിയുടെ ഗാനങ്ങൾ ആലപിക്കാൻ ശ്രീഹരിക്ക് ഒരു പ്രത്യേക കഴിവാണ്.പാട്ടുകാരനൊപ്പം ഒരു അഭിനേതാവും ശ്രീഹരിയിലുണ്ട് എന്ന് വേദി അടുത്തിടെ തിരിച്ചറിഞ്ഞിരുന്നു. കാരണം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ മണിയുടെ അവിസ്മരണീയ അന്ധ കഥാപാത്രത്തെ അതേപടി പകർത്തി കാട്ടിലെ മാനിന്റെ തോലുകൊണ്ടുണ്ടാക്കി എന്ന ഗാനവുമായാണ് ശ്രീഹരി വിസ്മയിപ്പിച്ചത്.
Story highlights- top singer fame sreehari singing evergreen malayalam song