കോളേജ് വിദ്യാർത്ഥികൾക്കൊപ്പം ചുവടുവെച്ച് ഉണ്ണി മുകുന്ദനും അഞ്ചു കുര്യനും- വിഡിയോ

December 16, 2021

ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘മേപ്പടിയാൻ’. നാട്ടിപുറത്തിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് അഞ്ചു കുര്യൻ ആണ്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ആദ്യ ചിത്രമാണ് മേപ്പടിയാൻ. ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു മോഹനാണ്. റിലീസിന് തയ്യാറെടുക്കുകയാണ് ചിത്രം. ഇപ്പോഴിതാ, ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായി കോളേജുകളിൽ സന്ദർശനം നടത്തിയിരിക്കുകയാണ് താരം.

എല്ലാ താരങ്ങൾക്കും അണിയറപ്രവർത്തകർക്കും ഒപ്പമാണ് ഉണ്ണി മുകുന്ദൻ കോളേജ് സന്ദർശിച്ചത്. ഇപ്പോഴിതാ, കോളേജ് വിദ്യാർത്ഥികൾക്കൊപ്പം ഉണ്ണി മുകുന്ദനും അഞ്ചു കുര്യനും ചുവടുവയ്ക്കുന്ന വിഡിയോ ശ്രദ്ധേയമാകുകയാണ്. അനുസിതാരയുടെ യുട്യൂബ് ചാനലിലൂടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സിനിമ ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രത്തിൽ അജു വർഗീസ്, ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, സൈജു കുറുപ്പ്, വിജയ് ബാബു തുടങ്ങിയവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഉണ്ണി മുകുന്ദന്റെ കരിയറിൽ തന്നെ വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രം കൂടിയാണ് മേപ്പടിയാൻ.

മേപ്പടിയാൻ പൂർത്തിയാകും മുൻപ് തന്നെ അടുത്ത ചിത്രം പ്രഖ്യാപിച്ചിരുന്നു ഉണ്ണി മുകുന്ദൻ. മേപ്പടിയാൻ സംവിധാനം ചെയ്യുന്ന വിഷ്ണു മോഹൻ തന്നെയാണ് പുതിയ ചിത്രവും ഒരുക്കുന്നത്. ‘പപ്പ’ എന്ന് പേരുനൽകിയിരിക്കുന്ന ചിത്രത്തിൽ ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്.

Read Also : മിയക്കുട്ടിയെപ്പോലെ സൂപ്പറാണ് ദീദി ദിയയും; അതിമനോഹരമായി പാട്ടുപാടി സഹോദരങ്ങൾ, വിഡിയോ

അതേസമയം ഉണ്ണി മുകുന്ദന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് ‘ബ്രൂസ്‌ ലീ’. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം 25 കോടിയോളം മുതൽ മുടക്കിലാണ് ഒരുങ്ങുന്നത്. മാസ് ആക്ഷൻ എന്റർടൈനർ നിർമിക്കുന്നത്‌ ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ആണ്. പുലിമുരുകൻ, മധുരരാജ എന്നീ സിനിമകൾക്ക്‌ ശേഷം ഉദയകൃഷ്ണ രചനയും ഷാജികുമാർ ഛായാഗ്രഹണവും നിർവഹിക്കുന്ന വൈശാഖ് ചിത്രം കൂടിയാണ് ‘ബ്രൂസ്‌ ലീ’. അതേസമയം മല്ലു സിംഗ് കഴിഞ്ഞ് 8 വർഷത്തിന് ശേഷം വൈശാഖ്- ഉണ്ണിമുകുന്ദൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ബ്രൂസ്‌ ലീ’.

Story highlights- unni mukundan and anju kurian dancing with college students