‘അമ്മ സ്നേഹം നിറച്ച് സിദ് ശ്രീറാം പാടി, ഈണമൊരുക്കി യുവാൻ ശങ്കർ രാജ; ഹൃദയംതൊട്ട് അജിത് സിനിമയിലെ ഗാനം

December 10, 2021

വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ചില പാട്ടുകളുണ്ട്. എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ, അത്തരത്തിൽ മനോഹരമായ താളവും വരികളും കൊണ്ട് ആസ്വാദക ഹൃദയങ്ങൾ കീഴടക്കുകയാണ് ഒരു ‘അമ്മ പാട്ട്. അജിത് നായകനാകുന്ന വലിമൈ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് യുവഗായകൻ സിദ് ശ്രീറാമാണ്. യുവാൻ ശങ്കർ രാജയുടെ ഈണത്തിൽ വിരിഞ്ഞ ഗാനത്തിന് വരികൾ തയാറാക്കിയത് സംവിധായകൻ വിഘ്നേശ് ശിവനാണ്. ചുരുങ്ങിയ സമയത്തിനകം പാട്ട് പ്രേമികളെ മുഴുവൻ ആകർഷിച്ച ഗാനം ട്രെൻഡിങ്ങിലും ഇടംനേടി.

അജിത് നായകനാകുന്ന വലിമൈ സംവിധാനം ചെയ്തിരിക്കുന്നത് എച്ച് വിനോദ് ആണ്. നേര്‍ക്കൊണ്ട പാര്‍വൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അദ്ദേഹം. അതേസമയം ബോണി കപൂർ നിർമിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം ജോണ്‍ എബ്രഹാമും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. അദ്ദേഹം അഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രം എന്ന പ്രത്യേകതയും വലിമൈ എന്ന ചിത്രത്തിനുണ്ട്.

Read also: ‘വിണ്ണൈത്താണ്ടി വരുവായ’യ്ക്ക് ശേഷം ഗൗതം മേനോൻ- സിമ്പു കൂട്ടുകെട്ടിൽ പുതിയ ചിത്രം, സംഗീതമൊരുക്കി എ ആർ റഹ്‌മാനും; ‘വെന്ത് തനിന്തത് കാട്’ ടീസർ

ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് തവണ അജിത്തിന് പരിക്കേറ്റിരുന്നു. ബൈക്ക് സ്റ്റണ്ടുകൾക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത് എത്തുന്നത്. സിനിമയിൽ നായികമാരായി വേഷമിടുന്നത് യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ്. കാര്‍ത്തികേയ, യോഗി ബാബു തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.

Story highlights: Valimai Mother Song