നിറങ്ങളുടെ ഏഴഴകില്ല; ആകാശത്ത് വിരിഞ്ഞത് വെള്ള മഴവില്ല്
ഏഴുനിറങ്ങളും ചേർന്ന് ആകാശത്ത് വില്ലുപോലെ മഴവില്ല് വിരിയുമ്പോൾ എത്രകണ്ടാലും മതിവരാത്ത അനുഭൂതിയാണ് സമ്മാനിക്കുന്നത്. എന്നാൽ നിറങ്ങളുടെ ഏഴഴകില്ലാതെ വിരിയുന്ന മഴവില്ല് കണ്ടിട്ടുണ്ടോ? അത്തരമൊരു കാഴ്ചയാണ് ഇംഗ്ലണ്ടിന്റെ കിഴക്കൻ ഭാഗത്ത് ആകാശത്ത് വിരിഞ്ഞത്. ഇവിടെ വെള്ള മഴവില്ലാണ് ആകാശത്ത് എത്തിയത്.
ഫോഗ്ബോ എന്നറിയപ്പെടുന്ന ഒരു അപൂർവ കാലാവസ്ഥാ പ്രതിഭാസമാണ് ഇതിനു പിന്നിൽ. നോർഫോക്ക്, സഫോൾക്ക്, എസെക്‌സ് തീരങ്ങളിൽ ഈ അപൂർവ്വ കാഴ്ച ദൃശ്യമായിരുന്നു. നിരവധി ആളുകളാണ് വെള്ള മഴവില്ലിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഫോഗ്ബോയ്ക്ക് അനുകൂലമായ ഒരു കാലാവസ്ഥ പിറന്നതാണ് ഈ കൗതുകകാഴ്ച്ചയ്ക്ക് പിന്നിൽ.
Read Also: ‘കാട്ടിലെ പാഴ്‌മുളംതണ്ടിൽ നിന്നും..’- സർഗ്ഗവേദിയിൽ പാട്ടിന്റെ പാലാഴി തീർത്ത് ബെവൻ; വിഡിയോ
ഒരു മൂടൽമഞ്ഞ് പാളിയാണ് ഇത്. ഇവ മഴവില്ലിന് സമാനമാണ്, അത് മഴയെക്കാൾ മൂടൽമഞ്ഞിലെ വില്ലായി കാണപ്പെടുന്നു. മഴവില്ലുകൾ സൃഷ്ടിക്കുന്ന അതേ പ്രക്രിയയാണ് ഇതിനു പിന്നിലും. എന്നാൽ മഴത്തുള്ളികളേക്കാൾ മൂടൽമഞ്ഞിലെയോ മൂടൽമഞ്ഞിലെ മേഘങ്ങളിലെയോ ജലത്തുള്ളികളാണ് ഇങ്ങനെ വില്ലായി രൂപപ്പെടുന്നത്.
Story highlights- White rainbow spotted in UK skies