രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; ഒരു ലക്ഷം കടന്ന് പ്രതിദിന കണക്ക്

January 7, 2022
new Covid cases reported in Kerala

രാജ്യത്ത് വീണ്ടും കൊവിഡ് പിടിമുറുക്കുന്നു. ഒരു ലക്ഷം കടന്ന് പ്രതിദിന കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,000 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം ഏഴ് മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ പ്രതിദിന കണക്ക് ഒരു ലക്ഷം കടക്കുന്നത്. 30,836 പേരാണ് രോഗമുക്തി നേടിയത്. 3,71,363 പേരാണ് നിലവിൽ രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. കൊവിഡ് മൂലം 302 മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 4,83,178 ആയി.

രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം മൂവായിരം കടന്നു. 3,007 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. തിരുവനന്തപുരവും എറണാകുളവും അടക്കം രാജ്യത്തെ പതിനഞ്ച് ജില്ലകളിലെ രോഗവ്യാപനത്തിൽ ആരോഗ്യമന്ത്രാലയം ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്.

Read also: തൃശൂർ നഗരത്തിലെ ചുക്കുകാപ്പി വിൽപ്പനക്കാരൻ, ഒരു കോടി വേദിയിൽ നിന്നും ഫ്ളവേഴ്സ് കുടുംബത്തിലേക്ക്

മുംബൈ, ഡൽഹി നഗരങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. മുംബൈയിൽ ഇന്നലെ 20,181 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന കേസുകളിലെ ഏറ്റവും ഉയർന്ന സംഖ്യയാണിത്.

കേരളത്തിൽ ഇന്നലെ 50 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 280 ആയി. ഇതിൽ 30 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Story highlights; 1,17,000 fresh Covid cases in India