15-ആം വയസിലെ വാർധക്യമരണം; ജീവിതംകൊണ്ട് ലോകത്തിന് പ്രചോദനമായ അഡാലിയ ഓർമയാകുമ്പോൾ…
കുറവുകളെ വിജയമാക്കി മാറ്റുന്ന ഒട്ടേറെ ആളുകളുണ്ട്. അവർ സ്വന്തം പരിമിതികളെ ഉൾക്കൊണ്ട് അതിജീവിക്കാൻ ശ്രമിക്കുന്നവരാണ്. അത്തരത്തിൽ ലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമായതാണ് അഡാലിയ റോസ് വില്യംസ് എന്ന പെൺകുട്ടിയും. ദശലക്ഷക്കണിക്കിന് ആരാധകർ ഉണ്ടായിരുന്ന അഡാലിയ എന്ന യൂട്യൂബർ പതിനഞ്ചാം വയസിൽ ലോകത്തോട് വിടപറയുമ്പോൾ അവൾ ജീവിതം കൊണ്ട് പറഞ്ഞുവച്ചത് വലിയൊരു അതിജീവനത്തിന്റെ കഥ കൂടിയായിരുന്നു.
പതിനഞ്ചാം വയസിൽ വാർധക്യം ബാധിച്ച് മരണത്തിന് കീഴടങ്ങേണ്ടി വന്നതാണ് അഡാലിയയ്ക്ക്. ചെറുപ്പത്തിൽ തന്നെ അകാല വാർധക്യത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന ഹച്ചിൻസൻ ഗിൽഫോർഡ് പ്രോജീരിയ സിൻഡ്രോം എന്ന അപൂർവ രോഗാവസ്ഥയായിരുന്നു ഈ കുഞ്ഞിന്. ജനിച്ച് മൂന്ന് മാസത്തിനകം അഡാലിയയിൽ ഈ രോഗം കണ്ടെത്തിയെങ്കിലും ഈ രോഗത്തിന് ചികിത്സയില്ലാത്തതിനാൽ ഈ രോഗത്തോടൊപ്പം തന്നെ അഡാലിയ ജീവിച്ചു. പൊതുവെ പതിമൂന്ന് വയസുവരെയാണ് ഈ രോഗബാധിതർ ജീവിക്കാറ്, എന്നാൽ പതിമൂന്ന് വയസ് പിന്നിട്ട് പതിനഞ്ചാം വയസിലാണ് അഡാലിയ മരണത്തിന് കീഴടങ്ങിയത്.
Read also :300 കിലോഗ്രാമിലധികം ഭാരം, ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടി ഇന്ദ്രനീലക്കല്ല്
2012 മുതലാണ് അഡാലിയ യുട്യൂബ് വ്ലോഗ് തുടങ്ങിയത്. തന്റെ രോഗത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ ലോകത്തോട് പറഞ്ഞ ഈ കൊച്ചുമിടുക്കി ഇത്തരത്തിൽ അപൂർവ രോഗം ബാധിച്ച് വേദനയനുഭവിക്കുന്ന നിരവധിപ്പേർക്ക് പ്രചോദനമായിരുന്നു. ഈ രോഗാവസ്ഥയിലൂടെ കടന്ന് പോയപ്പോഴും തന്റെ ജീവിതം കൊണ്ട് നിരവധിപേർക്ക് പ്രചോദനം ആകാനും അവൾ മറന്നില്ല. ഏറെ മാറ്റിനിർത്തലുകളും അവഗണനകളും ഉണ്ടായിട്ടും അതിനെയെല്ലാം പുഞ്ചിരിയോടെ അവൾ നേരിട്ടുകൊണ്ടേയിരുന്നു. പതിനഞ്ചാം വയസിൽ അവളെത്തേടി മരണം എത്തുന്നതുവരെ.
Read also:രോഗക്കിടക്കിലായ 7 വയസുകാരന് പകരം സ്കൂളിലെത്തിയ റോബോട്ട് ഫ്രണ്ട്, കൗതുക വിഡിയോ
ദി ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ, വണ്ടർ തുടങ്ങിയ ചിത്രങ്ങൾ കണ്ടവർക്ക് സുപരിചിതമായിരിക്കും ഇത്തരത്തിൽ അപൂർവമായ രോഗാവസ്ഥയെ. വാർധക്യം ബാധിച്ച ശരീരപ്രകൃതിയും, കുഴിഞ്ഞ കണ്ണുകളും, നേർത്ത രോമങ്ങൾ നിറഞ്ഞ തലയുമായി ജനിക്കേണ്ടി വരുന്ന കുഞ്ഞുങ്ങൾ. ചികിത്സിച്ച് മാറ്റാൻ കഴിയാത്ത രോഗാവസ്ഥ ആയതിനാൽ ഇങ്ങനെ അവസാന കാലം വരെ ജീവിക്കേണ്ടി വരുന്ന ആളുകൾ. മാറ്റിനിർത്തലുകളും അവഗണയും നിറഞ്ഞ ജീവിതവുമായി കഴിയേണ്ടിവരുന്ന ഇത്തരം ആളുകളുടെ ജീവിതാവസ്ഥ കൃത്യമായി വരച്ചുകാണിച്ചിരുന്നു ഈ ദി ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ, വണ്ടർ എന്നീ ചിത്രങ്ങൾ.
Story highlights; 15 year old adalia with early aging disorder dies