കൊവിഡ് പശ്ചാത്തലത്തിൽ 26 –മത് അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവെച്ചു
കൊവിഡ് പശ്ചാത്തലത്തിൽ 2022 ഫെബ്രുവരി നാലാം തീയതി മുതല്‍ നടത്താനിരുന്ന 26 –മത് അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFK) മാറ്റിവെക്കുവാന്‍ തീരുമാനമായി. കൊവിഡ് സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്നതിനനുസരിച്ചു മേള നടത്താനാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കഴിഞ്ഞ വർഷവും സമാന സാഹചര്യത്തെ തുടർന്ന് പുതിയ രീതിയിലാണ് ഐഎഫ്എഫ്കെ നടന്നത്.
ആളുകൾ അമിതമായി കൂടുന്നത് തടയുന്നതിനായി നാല് പ്രധാന നഗരങ്ങളിലായാണ് ചലച്ചിത്രമേള കഴിഞ്ഞ വർഷം നടന്നത്. തിരുവനന്തപുരം, എറണാകുള, പാലക്കാട്, താമരശ്ശേരി എന്നിവടങ്ങളിലായാണ് സിനിമകൾ പ്രദർശിപ്പിച്ചത്. ഓരോ നഗരങ്ങളിലും അഞ്ചു ദിവസങ്ങളിലായി അഞ്ചു തിയേറ്ററുകളിലൂടെ പ്രദർശനം നടത്തുകയായിരുന്നു.
രെജിസ്ട്രേഷനിലും കാര്യമായ വ്യത്യാസങ്ങളും നിബന്ധനകളും ഉണ്ടായിരുന്നു. ഇരുനൂറു പേർക്ക് മാത്രമാണ് പ്രവേശനമുണ്ടായിരുന്നത്. മാത്രമല്ല, രജിസ്റ്റർ ചെയ്യേണ്ടത് അതാത് മേഖല അനുസരിച്ചുമായിരുന്നു. അതോടൊപ്പം തന്നെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമായി അപേക്ഷയ്‌ക്കൊപ്പം നൽകണം എന്നുണ്ടായിരുന്നു.
Story highlights- 26th iffk postponed