എന്റെ ജീവിതം ‘എന്റെ വീട് അപ്പൂന്റേം’ എന്ന ചിത്രത്തിലെ മുതിർന്ന കുട്ടിയുടേത് പോലെയായിരുന്നു- പത്താം വയസ്സിലെ ഡയറിക്കുറിപ്പ് പങ്കുവെച്ച് അഹാന കൃഷ്ണ
രസകരമായ വിശേഷങ്ങൾ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരമാണ് അഹാന കൃഷ്ണ. സിനിമാ വിശേഷങ്ങളും വീട്ടിലെ വിശേഷങ്ങളുമെല്ലാം നടി എല്ലാവരുമായും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, പത്താം വയസിലെ ഒരു ഡയറിക്കുറിപ്പ് പങ്കുവയ്ക്കുകയാണ് താരം. ഡയറി ഒരാളുടെ വ്യക്തിപരമായ കാര്യങ്ങൾ ആണെങ്കിലും ചെറുപ്പത്തിൽ അവ അച്ഛനമ്മമാരുടേതും കൂടിയാണ്. അച്ഛനെയും അമ്മയെയും അഭിസംബോധന ചെയ്തുകൊണ്ടാണ് അഹാനയുടെ ഡയറികുറിപ്പ് ആരംഭിക്കുന്നത്.
2006 ഏപ്രിൽ 24-ന് എഴുതിയ ഡയറിക്കുറിപ്പാണ് നടി പങ്കുവെച്ചിരിക്കുന്നത്. അന്ന് 10 വയസ്സായിരുന്നു അഹാനയ്ക്ക്. ഇളയ സഹോദരിമാർ തന്നേക്കാൾ കൂടുതൽ ശ്രദ്ധ നേടിയത് അത്ര രസിച്ചിരുന്നില്ല എന്നതാണ് ഡയറിക്കുറിപ്പിലെ സാരാംശം.
കുറിപ്പിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട്, അഹാന കൃഷ്ണ എഴുതി-‘എന്റെ അമ്മയുടേതായ ഒരു ഡയറിയിലെ എന്റെ 10 വയസ്സിൽ നിന്നുള്ള ഒരു ചെറിയ ജീവിത അപ്‌ഡേറ്റ് ഇതാ (ഇതാണ് ഞാൻ അതിൽ എഴുതാൻ ഇത്രയധികം ആഗ്രഹിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു). റിതിക സ്കൂളിൽ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. ക്ഷമിക്കണം റിതിക, നിനക്ക് ഭ്രാന്താണെന്ന് എഴുതിയതിന് .. നീ അടുത്ത ദിവസം സ്കൂളിൽ വരാൻ പോകുന്നില്ല എന്ന വസ്തുത എനിക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് ഞാൻ ഊഹിക്കുന്നു, ഞാൻ എന്റെ ബെസ്റ്റി ഇല്ലാതെ ഒറ്റക്കാകും… എന്റെ ജീവിതം ‘എന്റെ വീട് അപ്പൂന്റേം’ എന്ന ചിത്രത്തിലെ മുതിർന്ന കുട്ടിയുടേത് പോലെയായിരുന്നു, എന്നിരുന്നാലും, 10 വയസ്സിൽ ഞാൻ നിങ്ങൾക്ക് 3 ഇളയ സഹോദരങ്ങൾ (സ്വാഭാവികമായും കൂടുതൽ ശ്രദ്ധ നേടുന്നവർ) ഉള്ളപ്പോൾ നിങ്ങളുടെ ഡയറിക്കുറിപ്പ് അൽപ്പം നാടകീയവും മികച്ചതുമാക്കി മാറ്റാനുള്ള സ്വാഭാവിക പ്രവണത നിങ്ങൾക്കുണ്ടാകും, അതിനാൽ നിങ്ങൾക്കറിയാം, നിങ്ങളുടെ മാതാപിതാക്കൾ ഈ കുറിപ്പ് കണ്ടാൽ കുറച്ച് ശ്രദ്ധ ലഭിക്കും’..
രസകരമായ കുറിപ്പിനൊപ്പം കുട്ടികൾക്ക് ഡയറികൾ വാങ്ങി നൽകി ഈ ശീലം വളർത്തിയെടുക്കാനും നടി പ്രോത്സാഹിപ്പിക്കുന്നു.
Story highlights- ahaana krishna’s journal entry she made when she was 10