കറുപ്പുതാൻ എനക്ക് പുടിച്ച കളറ്; ഓറഞ്ചൂട്ടിക്കൊപ്പം ചേർന്ന് പാടി അനുരാധ

January 20, 2022

കറുപ്പുതാൻ എനക്ക് പുടിച്ച കളറ്… തമിഴ് സംഗീതാസ്വാദകർക്കിടയിൽ തരംഗമായ പാട്ടുകളിൽ ഒന്നാണ് അനുരാധ ശ്രീറാമിന്റെ ശബ്ദത്തിലൂടെ പാട്ട് പ്രേമികൾ ആസ്വദിച്ച ഈ ഗാനം. ഇപ്പോഴിതാ ഈ മനോഹരഗാനവുമായി ടോപ് സിംഗർ വേദിയിൽ എത്തുകയാണ് ഒരു കൊച്ചുപാട്ടുകാരി. ഓറഞ്ചൂട്ടി എന്ന് പ്രേക്ഷകരും പാട്ട് വേദിയും സ്നേഹത്തോടെ വിളിക്കുന്ന ടോപ് സിംഗർ ആദ്യ സീസണിലെ ഈ കൊച്ചുമിടുക്കിയുടെ പാട്ടിനൊപ്പം ഈ ഗാനം ചേർന്ന് പാടുകയാണ് പ്രിയഗായിക അനുരാധയും.

അതിമനോഹരമായാണ് അനുരാധയ്‌ക്കൊപ്പം ഈ കുഞ്ഞുമോളും ഈ ഗാനം ആലപിക്കുന്നത്. അതേസമയം സ്വന്തം പാട്ട് തന്റെ പ്രിയപ്പെട്ട ഗായിക ഓറഞ്ചൂട്ടിക്കൊപ്പം പാടിയതിന്റെ സന്തോഷത്തിലാണ് അനുരാധ. സംഗീത പ്രേമികളുടെ ഹൃദയം കവരുന്ന ഗാനങ്ങളുമായി വന്ന് പ്രേക്ഷകഹൃദയങ്ങളിൽ സ്ഥാനം നേടിയ കുരുന്ന് പ്രതിഭകൾ മാറ്റുരയ്ക്കുന്ന വേദിയാണ് ടോപ് സിംഗർ. കുരുന്ന് ഗായകർക്കൊപ്പം പാട്ട് വേദിയിൽ ഗായിക അനുരാധ ശ്രീറാം, എം ജി ശ്രീകുമാർ, എം ജയചന്ദ്രൻ എന്നിവരും എത്താറുണ്ട്.

Read also: അങ്ങനെ എന്റെ മോനും ഒരു തുണയായി; സുമേഷിന്റെ സുപ്രിയയെ പരിചയപ്പെടുത്തി ലളിതാമ്മ

അതേസമയം എ ആർ റഹ്മാൻ സംഗീത ലോകത്തിന് സമ്മാനിച്ച ഗായികയാണ് അനുരാധ, ബോംബെ എന്ന ചിത്രത്തിൽ റഹ്‌മാന്റെ ഗാനത്തിന് ഹമ്മിങ് പാടിക്കൊണ്ടായിരുന്നു അനുരാധ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. റഹ്മാന്റെ തന്നെ സംഗീതത്തിൽ പുറത്തിറങ്ങിയ ഇന്ദിര എന്ന ചിത്രത്തിലെ ഇനി അച്ചം ഇല്ലൈ എന്ന ഗാനമാണ് അനുരാധ ആദ്യമായി സോളോ പാടിയത്. പിന്നീടങ്ങോട്ട് പാട്ട് പ്രേമികളുടെ ഹൃദയം കവരുന്ന നിരവധി ഗാനങ്ങളുമായി ഈ ഗായിക തെന്നിന്ത്യൻ സംഗീത ലോകത്തിന് പ്രിയങ്കരിയായി മാറി.

Story highlights: Anuradha sings with Oranchutty