കണ്ണിൽ കൗതുകമൊളിപ്പിച്ച കുഞ്ഞുസുന്ദരി; കുട്ടിക്കാല ചിത്രം പങ്കുവെച്ച് മലയാളികളുടെ ശാലീന നായിക

January 29, 2022

ശാലീനതയും അഭിനയ- നൃത്ത ചാരുതയുംകൊണ്ട് മനം കവർന്ന നായികയാണ് അനുസിത്താര. കലോത്സവ വേദികളിൽ നിന്നും സിനിമയിലേക്ക് എത്തിയ അനുസിത്താര ഇപ്പോൾ മലയാള സിനിമയിലെ തിരക്കേറിയ നായികമാരിൽ ഒരാളാണ്. സിനിമാവിശേഷങ്ങളും വീട്ടുവിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരം ഇപ്പോഴിതാ തന്റെ ചെറുപ്പകാലത്തെ ചിത്രം പങ്കുവയ്ക്കുകയാണ്.

നീണ്ടുവിടർന്ന കണ്ണിൽ കൗതുകം നിറച്ച് ഇത്തിരി പരിഭവത്തോടെ നിൽക്കുന്ന ചിത്രമാണ് അനുസിത്താര പങ്കുവെച്ചത്. ഭർത്താവ് വിഷ്ണുപ്രസാദ്, മാളവിക മേനോൻ, നയന, മണികണ്ഠൻ തുടങ്ങി നിരവധി താരങ്ങൾ അനുസിത്താരയുടെ ചിത്രത്തിന് കമന്റുമായി എത്തി. കമന്റ്റ് ചെയ്തവർക്കെല്ലാം മറുപടി നൽകാനും താരം മറന്നില്ല.

ലോക്ക് ഡൗൺ കാലത്ത് സിനിമാ തിരക്കുകളിൽ നിന്നും മാറിനിന്നപ്പോൾ അനുസിത്താര ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. ആദ്യ എപ്പിസോഡുകൾ മുതൽ തന്നെ ആരാധകർ മികച്ച പിന്തുണയാണ് നടിക്ക് നൽകിയത്. വയനാട്ടിലെ അറിയപ്പെടാത്ത ഒട്ടേറെ കലാകാരന്മാരെ അനുസിത്താര തന്റെ യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തി. എല്ലാ വിശേഷദിവസങ്ങളും കുടുംബത്തോടൊപ്പം താരം ആഘോഷമാക്കാറുണ്ട്.

Read More: ചിരിവേദിയിൽ അതുല്യ നൃത്തച്ചുവടുകളുമായി ഷംന കാസിം- വിഡിയോ

വീട്ടുവിശേഷങ്ങളും പാചക വിശേഷങ്ങളും പാട്ടുകളുമൊക്കെയായി വേറിട്ടൊരു അനുഭവം തന്നെ അനുസിത്താര യൂട്യൂബ് ചാനലിലൂടെ സമ്മാനിക്കുന്നുണ്ട്. അനുസിത്താര തന്റെ അടുക്കള തോട്ടവും കൃഷികളും പരിചയപ്പെടുത്തിയത് ശ്രദ്ധ നേടിയിരുന്നു.

Story highlights- anusithara sharing childhood photo