അതിഥികൾക്ക് മുൻപിൽ അപ്രതീക്ഷിത നൃത്തവുമായി വധൂവരന്മാർ; വിവാഹവേദിയിൽ ആവേശം വിതറിയ കാഴ്ച- വിഡിയോ
എല്ലാ വിവാഹങ്ങളും ഒട്ടേറെ അസുലഭ നിമിഷങ്ങൾ നിറഞ്ഞതാണ്. വൈകാരികം മാത്രമല്ല, മനസുനിറയ്ക്കുന്ന ഒട്ടേറെ നിമിഷങ്ങൾക്ക് വിവാഹവേദികൾ സാക്ഷ്യം വഹിക്കാറുണ്ട്. വരന്റെയും വധുവിന്റെയും ബന്ധുമിത്രാദികൾ ചുവടുവെച്ച് ആഘോഷവേദിക്ക് മാറ്റുകൂട്ടാറുണ്ട്. എന്നാൽ, വധുവും വരനും അതിമനോഹര നർത്തകരായാൽ പിന്നെ പറയേണ്ടതുണ്ടോ?
2002-ൽ പുറത്തിറങ്ങിയ ദേവദാസ് എന്ന ചിത്രത്തിലെ ജനപ്രിയ ഗാനമായ ‘കഹേ ഛേദ് മോഹെ’ എന്ന ഗാനത്തിന് വധൂവരന്മാർ മനോഹരമായി നൃത്തം ചെയ്‌ത വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ബംഗ്ലാദേശിൽ നിന്നുള്ള വിഡിയോ വളരെയധികം ശ്രദ്ധനേടിക്കഴിഞ്ഞു.
Read More: ദിവ്യ ഉണ്ണിക്കൊപ്പം ചുവടുവെച്ച് മേഘ്‌നയും മിയയും- വിഡിയോ
പ്രൊഫഷണൽ നർത്തകരായ രോഹിതും ആലിയയും തങ്ങളുടെ ഹൽദി ചടങ്ങിൽ അതിഥികൾക്ക് മുന്നിൽ അപ്രതീക്ഷിത പ്രകടനം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇരുവരും പരിശീലനമില്ലാതെയാണ് നൃത്തം ചെയ്തത്. രോഹിതിന്റെ ചുവടുകൾ ആലിയ പിന്തുടർന്നാണ് നൃത്തം മനോഹരമാക്കിയത്.
Story highlights- Bangladeshi’s bride and groom dance