ബേസിൽ ജോസഫിന്റെ നായികയായി ദർശന രാജേന്ദ്രൻ; ‘ജയ ജയ ജയ ജയഹേ’ ഒരുങ്ങുന്നു

January 27, 2022

നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ നായകനാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. നടി ദർശന രാജേന്ദ്രൻ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നടൻ ടൊവിനോ തോമസ് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചത്.

ജാൻ-എ-മൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം, ചിയേഴ്‌സ് എന്റർടൈൻമെന്റ്‌സ് അവതരിപ്പിക്കുന്ന ചിത്രമാണിത്. ലക്ഷ്മി വാര്യർ ,ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. അതേസമയം, കോമഡിക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള ഫാമിലി എൻ്റർടെയ്നർ ആയിരുന്നു ജാൻ-എ-മൻ. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്.

Read Also: എന്റെ ജീവിതം ‘എന്റെ വീട് അപ്പൂന്റേം’ എന്ന ചിത്രത്തിലെ മുതിർന്ന കുട്ടിയുടേത് പോലെയായിരുന്നു- പത്താം വയസ്സിലെ ഡയറിക്കുറിപ്പ് പങ്കുവെച്ച് അഹാന കൃഷ്ണ

പ്രണവ് മോഹൻലാൽ നായകനാകുന്ന ഹൃദയം എന്ന ചിത്രത്തിലാണ് ദർശന രാജേന്ദ്രൻ ഏറ്റവും ഒടുവിൽ വേഷമിട്ടത്.വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം മെറിലാൻഡ് സിനിമാസിന്റെയും ബിഗ് ബാംഗ് എന്റർടൈൻമെൻറ്സിന്റെയും ബാനറിൽ ആണ് ഒരുങ്ങുന്നത്. 15 ഗാനങ്ങളുണ്ടെന്ന പ്രത്യേകതയും ഹൃദയത്തിനുണ്ട്.

Story highlights- Basil Joseph starrer ‘Jaya Jaya Jaya Jaya Hey’