‘കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷത്തെ അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിൽ ഓർത്തു വെക്കാനും ഏറ്റവും മികച്ചതെന്ന് പറയാനും ഈ വില്ലൻ വേഷം ധാരാളം’- സുധീഷിന് അഭിനന്ദനവുമായി ബിജു മേനോൻ
മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് നടൻ സുധീഷ്. ഒട്ടേറെ ചിത്രങ്ങളിൽ സഹനടനായും നായകനായുമെല്ലാം സുധീഷ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എല്ലാ വേഷങ്ങളിലും തന്റേതായ കയ്യൊപ്പ് പതിപ്പിക്കുന്ന താരത്തിന് 34 വർഷത്തിന് ശേഷമാണ് അർഹിക്കുന്ന അംഗീകാരം മികച്ച സ്വഭാവ നടനുള്ള സംസ്ഥാന പുരസ്കാരത്തിലൂടെ തേടിയെത്തിയത്. ഇപ്പോഴിതാ, വൈവിധ്യമാർന്ന വേഷങ്ങൾ അവതരിപ്പിച്ച് വീണ്ടും താരമാകുകയാണ് സുധീഷ്. ഇപ്പോഴിതാ, ‘സത്യം മാത്രമേ ബോധിപ്പിക്കു’ എന്ന സിനിമയിലെ സുധീഷിന്റെ വേഷത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ ബിജു മേനോൻ.
ബിജു മേനോന്റെ വാക്കുകൾ;
ഒരുപാട് കാലത്തെ ബന്ധമുണ്ട്, ഓർത്തു പറയാൻ പറ്റാത്ത അത്രയും ആഴത്തിലുള്ള ഹൃദയ ബന്ധം, നടൻ സുധീഷ് എന്ന സഹോദര തുല്യനായ കലാകാരനെ അഭിനന്ദിക്കുന്നതിൽ സന്തോഷം., ‘സത്യം മാത്രമേ ബോധിപ്പിക്കു’ എന്ന സാഗർ ഹരിയുടെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനായ ചിത്രത്തിൽ എന്നെ പോലെ തന്നെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾക്ക് മനസ്സിൽ എടുത്തു വെക്കാൻ പാകത്തിൽ ഒരു കഥാപാത്രത്തെ നൽകിയത് ശ്രീ സുധീഷ് ആണ്.
കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷത്തെ അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിൽ ഓർത്തു വെക്കാനും ഏറ്റവും മികച്ചതെന്ന് പറയാനും ഈ ചിത്രത്തിലെ മാത്യൂ എന്ന വില്ലൻ വേഷം ധാരാളം. ഒരു സുഹൃത്തെന്ന നിലയിൽ ഒരു സഹോദരാണെന്ന നിലയിൽ ഒരേ മേഖലയിൽ ജോലി ചെയ്യുന്ന സഹപ്രവർത്തകനെന്ന നിലയിൽ തീർച്ചയായും ഈ അവസരം അദ്ദേഹത്തെ അഭിനന്ദിക്കാൻ ഉപയ്യോഗപ്പെടുത്തട്ടെ, ഇനിയും ഇത്തരത്തിൽ ഒട്ടനവധി കഥാപാത്രങ്ങൾ താങ്കളെ തേടിയെത്തുമെന്ന് ഉറപ്പാണ്.. ഉയരങ്ങൾ കീഴടക്കട്ടെ.. ആശംസകൾ, വീണ്ടും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ!
Read Also: വീണ്ടും ലെവൻഡോസ്കി ‘ഫിഫ ദി ബെസ്റ്’; മെസ്സിയെക്കാൾ ഇരട്ടി വോട്ടുകൾ
അതേസമയം, ‘എന്നിവർ’, ഭൂമിയിലെ മനോഹര സ്വകാര്യം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ആയിരുന്നു സുധീഷ് കഴിഞ്ഞവർഷം പുരസ്കാരാർഹനായത്. കരിയറിന്റെ തുടക്കം മുതൽ ഒന്നിച്ച് അഭിനയിച്ച് വളർന്ന സുഹൃത്തിന്റെ നേട്ടത്തിൽ കുഞ്ചാക്കോ ബോബൻ പങ്കുവെച്ച കുറിപ്പും വളരെയേറെ ശ്രദ്ധേയമായിരുന്നു.
sStory highlights- biju menon about sudheesh