അപ്പൊ ഇനി എങ്ങനാ കാര്യങ്ങൾ; രസിപ്പിച്ച് മോഹൻലാലും പൃഥ്വിയും, ബ്രോ ഡാഡി ട്രെയ്‌ലർ

January 6, 2022

നടനായും സംവിധായകനായും ഗായകനായുമൊക്കെ ശ്രദ്ധനേടിയ പൃഥ്വിരാജ് സുകുമാരൻ സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാൽ മുഖ്യകഥാപാത്രമാകുന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനും പ്രധാന കഥാപാത്രമാകുന്നുണ്ട്. ചിത്രത്തിൽ ജോൺ കാറ്റാടി എന്നാണ് മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ജോൺ കാറ്റാടിയുടെ മകൻ ഈശോ ജോൺ കാറ്റാടിയായാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്. ഇപ്പോഴിതാ സിനിമ ആസ്വാദകരിൽ ആവേശം നിറയ്ക്കുകയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ, ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നൽകിക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഇത് ഉറപ്പുവരുത്തുന്നതാണ് ചിത്രത്തിന്റെ ട്രെയ്‌ലറും.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന്റെ രചന ശ്രീജിത്തും ബിബിനും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. മീന, കല്യാണി പ്രിയദർശൻ, കനിഹ, മല്ലിക സുകുമാരൻ, സൗബിൻ, ജഗദീഷ്, ലാലു അലക്‌സ്, മുരളി ഗോപി തുടങ്ങി നിരവധി താരങ്ങളും വിവിധ കഥാപാത്രങ്ങളായി ചിത്രത്തിൽ അണിനിരക്കുന്നു.

Read also: വിവാഹവാർഷികദിനത്തിൽ ക്യാമറാമാൻ രതീഷിനെ കാത്തിരുന്ന സർപ്രൈസ്; ഉത്സവവേദിയിലെ ചിരിക്കാഴ്ചകൾ

ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യന്ന ചിത്രമാണ് ബ്രോ ഡാഡി. ബ്രോ ഡാഡിക്ക് ശേഷം, ലൂസിഫറിന്റെ രണ്ടാം ഭാഗത്തിലും മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ട് വീണ്ടും ആവർത്തിക്കും.

Story highlights; Bro Daddy official trailer