വിവാഹവാർഷികദിനത്തിൽ ക്യാമറാമാൻ രതീഷിനെ കാത്തിരുന്ന സർപ്രൈസ്; ഉത്സവവേദിയിലെ ചിരിക്കാഴ്ചകൾ

January 6, 2022

നിരവധി കലാപ്രതിഭകളെ ലോകത്തിന് പരിചയപ്പെടുത്തുന്ന വേദിയാണ് ഫ്ളവേഴ്സ് കോമഡി ഉത്സവം. വേദിയ്ക്ക് മുന്നിലെത്തുന്ന കലാകാരന്മാർക്ക് പ്രചോദനവും പിന്തുണയും നൽകുന്ന നിരവധിപ്പേരാണ് അണിയറയ്ക്ക് പിന്നിലുമുള്ളത്. ഇപ്പോഴിതാ അണിയറയ്ക്ക് പിന്നിലെ ചില രസക്കാഴ്ചകളാണ് വേദിയിൽ ചിരി നിറയ്ക്കുന്നത്. ഉത്സവവേദിയിൽ അനിയപ്രവർത്തകർ ചേർന്ന് ക്യാമറാമാൻ രതീഷിന് ഒരുക്കിയ സർപ്രൈസാണ് കാഴ്ചക്കാരിൽ ആവേശമാകുന്നത്.

ക്യാമറാമാൻ രതീഷിന്റെ പന്ത്രണ്ടാം വിവാഹ വാർഷികമായിരുന്നു കഴിഞ്ഞ ദിവസം. എന്നാൽ പരിപാടിയ്ക്ക് ഇടയിൽ വളരെ രസകരമായ സ്കിറ്റിലൂടെയാണ് രതീഷിനെ വേദിയിലേക്ക് ക്ഷണിക്കുന്നതും ആഘോഷങ്ങൾ നടത്തുന്നതും. ഷൂട്ടിനിടെ കലാഭവൻ പ്രജോദും ഗ്രൂമർ ഷിബു കൊഞ്ചിറയും തമ്മിൽ ചൂടാകുന്നതും, ഇതിന്റെ ഭാഗമായി രതീഷിനെ വേദിയിലേക്ക് ക്ഷണിക്കുന്നതുമാണ് വിഡിയോയിൽ കാണുന്നത്. തുടർന്ന് രതീഷ് വേദിയിൽ എത്തുന്നതോടെ എല്ലാവരും ചേർന്ന് മധുരം നൽകി വിവാഹവാർഷികം അതിഗംഭീരമാക്കി.

Read also: തൃശൂർ നഗരത്തിലെ ചുക്കുകാപ്പി വിൽപ്പനക്കാരൻ, ഒരു കോടി വേദിയിൽ നിന്നും ഫ്ളവേഴ്സ് കുടുംബത്തിലേക്ക്

ലോകമലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ പരിപാടിയാണ് ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം. സമൂഹമാധ്യമങ്ങളിലൂടെയും മറ്റുമായി ശ്രദ്ധനേടുന്ന കലാകാരന്മാർക്ക് ഒരു വേദിയൊരുക്കുക എന്ന ലക്ഷ്യവുമായി എത്തുന്ന പരിപാടിയാണ് ഫ്ളവേഴ്സ് കോമഡി ഉത്സവം. രജന നാരായണൻകുട്ടി അവതാരകയായ കോമഡി ഉത്സവ വേദിയിൽ മലയാളികളുടെ ഇഷ്ട താരങ്ങളായ ഗിന്നസ് പക്രു, കലാഭവൻ പ്രജോദ്, കലാഭവൻ ഷാജു എന്നിവരും വിധികർത്താക്കളായി എത്താറുണ്ട്. ഇവർക്ക് പുറമെ സിനിമ മേഖലയിലെ നിരവധി പ്രമുഖരും ഈ വേദിയിൽ അതിഥികളായി എത്താറുണ്ട്.

Story highlights: Cameraman Ratheesh Surprise Wedding Anniversary Celebration