ചെറുപ്രായത്തിൽ വേർപിരിയേണ്ടിവന്ന സഹോദരങ്ങൾ 80 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ; സോഷ്യൽ ഇടങ്ങളുടെ ഹൃദയം കവർന്ന കൂടിച്ചേരൽ
ഇനി ഒരിക്കലും കാണാൻ കഴിയില്ലെന്ന് വിചാരിച്ച രണ്ടു സഹോദരങ്ങൾ കണ്ടുമുട്ടിയ അതിമനോഹരമായ മുഹൂർത്തങ്ങൾക്കാണ് സോഷ്യൽ മീഡിയ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ഏകദേശം 80 വർഷങ്ങൾക്ക് ശേഷമാണ് ഡെവോണിലെ ബൈഡ്ഫോർഡിൽ നിന്നുള്ള 84 -കാരനായ ഡേവിഡ് വെസ്റ്റ്കോട്ടാ സഹോദരി ജാനിനെ കണ്ടുമുട്ടിയത്. ഇരുവരുടെയും വളരെ ചെറുപ്പത്തിൽ തന്നെ രണ്ടു പേരും വേർതിരിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഇനിയൊരു കണ്ടുമുട്ടൽ ഇരുവർക്കും ചിന്തിക്കാൻ പോലും കഴിയുന്നതായിരുന്നില്ല.
രണ്ടാം ലോക മഹായുദ്ധകാലത്താണ് ഡേവിഡിന് സഹോദരി ജാനിനെ നഷ്ടമാകുന്നത്. യുദ്ധകാലത്ത് ബോംബെറിഞ്ഞ് തകർക്കപ്പെട്ട കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ നിന്നും ഒരു പെൺകുട്ടിയെ പുറത്തെടുക്കുന്നതിന്റെ മങ്ങിയ ഓർമ്മകൾ മാത്രമാണ് സഹോദരിയെക്കുറിച്ചുള്ള ഡേവിഡിന്റെ അവസാന ഓർമ്മകൾ. അവിടെ നിന്നും സഹോദരിയെ എങ്ങോട്ട് കൊണ്ടുപോയെന്നോ അവളുടെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങളോ ഒന്നും ഡേവിഡ് പിന്നീട് അറിഞ്ഞില്ല. സഹോദരി ദത്തെടുക്കപ്പെട്ടിട്ടുണ്ടാകാം എന്നും അവളുടെ പേര് അവർ മാറ്റിയിരിക്കാം എന്നുമാണ് ഡേവിഡ് കരുതിയത്.
Read also: സിറിഞ്ച് ആകൃതിയിൽ ചെമ്മരിയാടുകൾ; വ്യത്യസ്ത ബോധവത്കരണത്തിന് കൈയടിച്ച് സൈബർ ഇടങ്ങൾ
അതേസമയം വർഷങ്ങൾ ഏറെ പിന്നിട്ടപ്പോൾ അമ്മയുടെ സഹോദരനെ കണ്ടെത്തണം എന്ന ആഗ്രഹവുമായി മുന്നോട്ട് വന്നത് ജാനിന്റെ മകൾ ബെത്താണ്. അങ്ങനെ 2021 ലാണ് ഡെത്ത് അമ്മയുടെ യഥാർത്ഥ സഹോദരനെ കണ്ടെത്തിയത്. സമൂഹമാധ്യമങ്ങളുടെ സഹായത്തോടെയാണ് ഡേവിഡിനെ ഡെത്ത് കണ്ടെത്തിയത്. അതിന് ശേഷം നടത്തിയ ഡിഎൻഎ പരിശോധനയിൽ ഇരുവരും സഹോദരങ്ങൾ ആണെന്നും ഇവർ കണ്ടെത്തി.
Story highlights: Brother and Sister reunited after 80 years