സിറിഞ്ച് ആകൃതിയിൽ ചെമ്മരിയാടുകൾ; വ്യത്യസ്ത ബോധവത്കരണത്തിന് കൈയടിച്ച് സൈബർ ഇടങ്ങൾ

January 10, 2022

ലോകം മുഴുവൻ കൊറോണ വൈറസിന്റെ പിടിയിലകപ്പെട്ടിട്ട് വർഷങ്ങളായി. കൊവിഡിനെതിരെ ശക്തമായ പോരാട്ട പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാക്സീൻ മിക്ക രാജ്യങ്ങളിലും നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ വാക്സിൻ എടുക്കാൻ വിമുഖത കാണിക്കുന്നവർക്കിടയിൽ ഏറെ ശ്രദ്ധ നേടുകയാണ് വ്യത്യസ്തമായ ഒരു ബോധവത്കരണ മാർഗം.

നൂറ് മീറ്റർ നീളമുള്ള സിറിഞ്ചിന്റെ ആകൃതിയിൽ എഴുന്നൂറോളം ചെമ്മരിയാടുകളെ നിരത്തിയാണ് ഇവിടെ ബോധവത്കരണ ക്യാംപെയിൻ നടത്തിയിരിക്കുന്നത്. ജർമനിയിലെ ഒരു ഗ്രാമത്തിലാണ് ചെമ്മരിയാടുകളെ ഉപയോഗിച്ച് ബോധവത്‌കരണം നടത്തിയിരിക്കുന്നത്.

Read also: കാബൂൾ വിമാനത്താവളത്തിൽ നിന്നും നഷ്‌ടമായ കുഞ്ഞ് നാലുമാസത്തിന് ശേഷം ഒടുവിൽ മാതാപിതാക്കളുടെ അടുത്തേക്ക്

അതേസമയം ഹന്‍സ്പീറ്റര്‍ എറ്റ്സോള്‍ഡിന്റെ വ്യത്യസ്തമായ ഈ ബോധവല്‍ക്കരണ ക്യാംപെയിനിന് മികച്ച രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വാക്സിനേഷൻ ഏറ്റവും കുറവുള്ള രാജ്യങ്ങളിൽ ഒന്നാണ് ജർമനി. ഏകദേശം 71 ശതമാനത്തോളം മാത്രമാണ് ഇവിടുത്തെ വാക്സിനേഷൻ നിരക്ക്. ജനങ്ങളുടെ ഇടയിൽ വൈകാരിക തലത്തിൽ സന്ദേശം എത്തിക്കാൻ ആടുകൾക്ക് സാധിക്കും എന്ന ചിന്തയിലാണ് ഈ ബോധവത്കരണത്തിന് ആടുകളെ ഉപയോഗിച്ചതെന്നാണ് പറയപ്പെടുന്നത്. എന്തായാലും ഈ വ്യത്യസ്ത ബോധവത്കരണം വലിയ രീതിയിൽ ആളുകളിലേക്ക് പ്രചരിക്കപ്പെട്ടുകഴിഞ്ഞു.

Story highlights: Germany enlists 700 sheep and goats for its vaccine drive