സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടി സ്വർണ്ണത്തിൽ പൊതിഞ്ഞ ഐസ്ക്രീം; വൈറൽ വിഡിയോ

January 14, 2022

രുചിയിൽ വ്യത്യസ്തത തേടുന്ന ആളുകൾക്കിടയിൽ ഏറെ ശ്രദ്ധനേടുകയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായ സ്വർണത്തിൽ പൊതിഞ്ഞ ഐസ്ക്രീം. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂബർ ആൻഡ് ഹോളി എന്ന ഷോപ്പാണ് സ്വർണത്തിൽ പൊതിഞ്ഞ ഐസ്ക്രീമിനെ പരിചയപ്പെടുത്തുന്നത്. അഭിനവ് ജെസ്‌വാനി എന്ന ഫുഡ് ബ്ലോഗറാണ് ഈ വ്യത്യസ്തമായ ഐസ്ക്രീം രുചിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

ഹ്യുബർ ആൻഡ് ഹോളി എന്ന എന്ന ഷോപ്പിലൂടെ പരിചയപ്പെടുത്തുന്ന സ്വർണം പൊതിഞ്ഞ ഐസ്ക്രീം നിർമ്മിക്കുന്ന രീതിയും വിഡിയോയിൽ കാണിക്കുന്നുണ്ട്. തയാറാക്കിയ ഐസ്ക്രീം ചോക്ലേറ്റ് നിറഞ്ഞ കോണിലേക്ക് ഇടുന്നതും അതിന് ശേഷം ഐസ്ക്രീമിന്റെ മുകളിൽ 24 കാരറ്റിന്റെ സ്വർണ ഷീറ്റ് വയ്ക്കുന്നതും കാണാം. ഇതിന്റെ ഏറ്റവും മുകളിലായി ഐസ്ക്രീം ഭംഗിയാക്കാൻ ചെറിയും വയ്ക്കുന്നുണ്ട്. ഇത്തരത്തിൽ തയാറാക്കി വിൽക്കുന്ന ഐസ്ക്രീം ഒന്നിന് അഞ്ഞൂറ് രൂപയാണ് വില.

Read also: അന്നത്തെ ആ അമ്മയെ അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടു; പൂക്കൾ നീട്ടി വിഷ്ണു ഉണ്ണികൃഷ്ണൻ, ഹൃദയംതൊട്ട വിഡിയോ

വ്യത്യസ്ത രുചികൾ ഇഷ്ടപ്പെടുന്നവർക്കിടയിൽ ഏറെ ശ്രദ്ധനേടുന്നുണ്ട് ഈ സ്വർണ ഐസ്ക്രീമിന്റെ വിഡിയോ. ഇതിനോടകം വിഡിയോ കണ്ടവരും വിഡിയോയെ ഏറ്റെടുത്തവരും നിരവധിയാണ്. എന്നാൽ ഇതിനെതിരെ ചില വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.

Story highlights: Cafe serves 24k gold ice cream- video goes viral