പുല്ലിനിടയിൽ ഒളിഞ്ഞിരിക്കുന്ന പുള്ളിപ്പുലി; കണ്ണുകളെ കുഴപ്പിച്ച ചിത്രം

January 2, 2022

ഒപ്റ്റിക്കൽ മിഥ്യാധാരണകളും പസിലുകളും പലപ്പോഴും ആളുകളിൽ വളരെയധികം കൗതുകം സൃഷ്ടിക്കാറുണ്ട്. നോക്കുന്ന ഓരോ ആളുകൾക്കും ചിത്രത്തിൽ നിന്നും കാണുന്ന കാഴ്ച വ്യത്യസ്തമായിരിക്കും. ഇപ്പോഴിതാ, ഒരു പുള്ളിപ്പുലി കണ്ണിൽ പെടാതെ ഒളിച്ചിരിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

അമിത് മെഹ്‌റ എന്ന ഉപയോക്താവാണ് ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്-ഈ ചിത്രത്തിൽ ഒരു പുള്ളിപ്പുലിയുണ്ട്, കണ്ടെത്താൻ ശ്രമിക്കുക’ എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഫോട്ടോയിലെ പുള്ളിപ്പുലിയെ കണ്ടെത്താൻ പലരും ബുദ്ധിമുട്ടി. ചിലർക്ക് വളരെയെളുപ്പം കണ്ടെത്താൻ സാധിച്ചു.

Read Also: സമീപകാല രാഷ്ട്രീയ ചിരി കാഴ്ചകളുമായി ‘ആനപോലൊരു വണ്ടി..’; ശ്രദ്ധനേടി ‘ഒരു താത്വിക അവലോകന’ത്തിലെ ഗാനം

സമൂഹമാധ്യമങ്ങളിൽ എപ്പോഴും ഒപ്റ്റിക്കൽ ഇല്ല്യൂഷൻ സൃഷ്ടിക്കുന്ന ചിത്രങ്ങൾ ശ്രദ്ധേയമാകാറുണ്ട്. മറഞ്ഞിരിക്കുന്ന രൂപങ്ങളും, കണ്ണിനെ തെറ്റിദ്ധരിപ്പിക്കുന്ന കാഴ്ചകളുമെല്ലാം ഇത്തരത്തിൽ ചർച്ചയാകാറുണ്ട്. അടുത്തിടെ ഒരു വയലിൽ ഒളിഞ്ഞിരിക്കുന്ന ജീവിയെ കണ്ടെത്താനുള്ള ചിത്രം വളരെയേറെ ശ്രദ്ധ നേടിയിരുന്നു.

Story highlights- Can you spot the leopard in this picture?