അച്ഛനും മകനും ഒന്നിക്കുന്നു; കാർത്തിക് സുബ്ബരാജ് ചിത്രം മഹാൻ പ്രേക്ഷകരിലേക്ക്

January 24, 2022

താരപുത്രന്മാരുടെ സിനിമ അരങ്ങേറ്റത്തിന്റെ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. അത്തരത്തിൽ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചതാണ് ചിയാൻ വിക്രമിന്റെ മകൻ ധ്രുവ് വിക്രമിനെയും. ഇപ്പോഴിതാ വെള്ളിത്തിരയിലൂടെ അച്ഛനും മകനും ഒന്നിക്കുന്നുവെന്നതാണ് ഏറെ കൗതുകമുണർത്തുന്നത്. തമിഴകത്തിന് സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച കാർത്തിക് സുബ്ബരാജ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്.

മഹാൻ എന്ന്‌ പേരിട്ടിരിക്കുന്ന ചിത്രം ആമസോൺ പ്രൈമിലൂടെ ഫെബ്രുവരി പത്ത് മുതലാണ് പ്രേക്ഷകരിലേക്കെത്തുന്നത്. സിമ്രാൻ, ബോബി സിംഹ, വാണി ഭോജൻ, സനന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഗാങ്‌സ്റ്റർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം സെവൻ സ്‌ക്രീൻ സ്റ്റൂഡിയോസാണ് നിർമിക്കുന്നത്. വിക്രമിന്റെ സിനിമ ജിവിതത്തിലെ 60-മത്തെ ചിത്രം കൂടിയാണിത്.

Read also:‘നിങ്ങൾ എന്റെ ഭാഗ്യമാണ്’, സഹോദരന് പിറന്നാൾ ആശംസകളുമായി മീര ജാസ്മിൻ

അതേസമയം ദ്രുവം, മാഫിയ, ഇന്ദ്രപ്രസ്ഥം തുടങ്ങി ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് ചിയാങ് വിക്രം. തമിഴിന് പുറമെ മലയാളം, കന്നഡ ഭാഷകളിലെത്തുന്ന താരത്തിന്റെ ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് മലയാളി സിനിമ പ്രേക്ഷകരും.

Story highlights: chiyaan vikram and dhruv vikram starring in Mahaan