‘നിങ്ങൾ എന്റെ ഭാഗ്യമാണ്’, സഹോദരന് പിറന്നാൾ ആശംസകളുമായി മീര ജാസ്മിൻ

January 24, 2022

സഹോദരന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള മീര ജാസ്മിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ‘എന്റെ ഭാഗ്യമായ മൂത്ത സഹോദരന്റെ ജന്മദിനമായിരുന്നു, താങ്കളുടെ ആരോഗ്യത്തിനും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി ഞാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.ലവ് യു ജോയ് മോൻ കുട്ടാ’-മീര ജാസ്മിൻ കുറിച്ചു. സഹോദരനൊപ്പമുള്ള ചിത്രവും പങ്കുവെച്ചുകൊണ്ടാണ് മീര ജാസ്മിൻ കുറിച്ചത്.

അതേസമയം ഒരു കാലത്ത് മലയാള സിനിമ ലോകത്ത് സജീവ സാന്നിധ്യമായിരുന്നു മീര ജാസ്മിൻ. പിന്നീട് വെള്ളിത്തിരയിൽ നിന്നും വിട്ടുനിന്ന താരം സിനിമ ലോകത്ത് വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് മീര ജാസ്മിന്റെ മടങ്ങിവരവ്. ചിത്രത്തിൽ ജയറാമിനൊപ്പമാണ് മീര ജാസ്മിൻ അഭിനയിക്കുന്നത്. സത്യൻ അന്തിക്കാടിനോടൊപ്പമുള്ള മീര ജാസ്മിന്റെ അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും പുതിയ സിനിമയ്ക്കുണ്ട്. ഡോ. ഇക്ബാൽ കുറ്റിപ്പുറമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജൂലിയറ്റ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മീര ജാസ്മിൻ അവതരിപ്പിക്കുന്നത്. ദേവിക, ഇന്നസെന്റ്, സിദ്ദിഖ്, കെ പി എ സി ലളിത, ശ്രീനിവാസൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Read also: പിറന്നാൾ സമ്മാനമായി പൂക്കൾ കൊണ്ടുവരുമെന്ന് മകൻ, കാത്തിരുന്ന അന്ധയായ അമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ നൽകി യുവാവ്, സോഷ്യൽ ഇടങ്ങളിൽ ആഹ്‌ളാദം നിറച്ച വിഡിയോ

2001-ൽ ലോഹിതദാസ് സംവിധാനം നിർവഹിച്ച സൂത്രധാരൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചതാണ് മീര. ചിത്രത്തിൽ ശിവാനി എന്ന കഥാപാത്രത്തെയാണ് താരം അവതിരിപ്പിച്ചത്. ശിവാനിയെ ഹൃദത്തിലേറ്റിയ മലയാളികൾക്ക് പിന്നീട് മനോഹരമായ നിരവധി കഥാപാത്രങ്ങളെ മീര ജാസ്മിൻ സമ്മാനിച്ചു. ഇപ്പോഴിതാ താരത്തിന്റെ തിരിച്ചുവരവിന്റെ ആവേശത്തിലാണ് സിനിമാപ്രേമികൾ.

Story highlights: meera jasmine birthday wish for brother